ആളൂർ : നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പലവട്ടം ജീവൻ നിലനിർത്തിയ ആളൂർ ജംഗ്ഷനിലെ നാട്ടുമാവുകളുടെ ശിഖരങ്ങൾ ഇന്നലെ വീണ്ടും വെട്ടിമാറ്റി. ഹൈക്കോടതി ഉത്തരവിൻ്റെ പേരു പറഞ്ഞാണ് അവധി ദിവസത്തിൻ്റെ മറവിൽ ഇന്നലെ രണ്ട് മാവുകളുടെ ഒരു ഭാഗത്തെ ശാഖകൾ വെട്ടിമാറ്റിയത്.
ടാക്സി ഡ്രൈവർമാരുൾപ്പെടെയുള്ള നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് ബാക്കി ശിഖരങ്ങൾ വെട്ടാനായില്ല. മൂന്ന് വർഷങ്ങൾക്കുമുമ്പ് സമീപത്തെ വീട്ടുടമയുടെ പരാതിയിൽ 3 മാവുകളും ലേലം ചെയ്യാൻ പി.ഡബ്ലിയു.ഡി അധികൃതർ എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ലേലം റദ്ദാക്കിയിരുന്നു. പിന്നീട് ഒരു മാവ് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചതും പ്രതിഷേധത്തിനിടയാക്കി.
ആളൂർ പഞ്ചായത്ത് ബി.എം.സി.യുടെ നേതൃത്വത്തിൽ കോട്ടയത്തെ വൃക്ഷചികിത്സകൻ ഡി.ബിനു മാവിന് ചികിത്സ നൽകിയതിൻ്റെ ഫലമായി മാവ് പൂർവ്വാധികം ഊർജ്ജസ്വലതയോടെ വളർന്ന് പൂത്ത് നിറയെ മാങ്ങകളുമായി നിൽക്കുകയാണ്. അതോടൊപ്പം സമീപത്തെ മറ്റൊരു മാവിൻ്റെ കൊമ്പുകളാണ് ഇന്നലെ വെട്ടിമാറ്റിയത്.
ബുധനാഴ്ച വൈകീട്ട് ആളൂർ വൃക്ഷ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മാവിൻ്റെ ചുവട്ടിൽ നടന്ന പ്രതിഷേധ കൂട്ടായ്മ വൃക്ഷമിത്ര പുരസ്കാരജേതാവ് വി.കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. നാട്ടുമാവ് സംരക്ഷകനായ എം.മോഹൻദാസ് അധ്യക്ഷനായി.
ഗ്രാമിക പ്രസിഡൻ്റ് പി.കെ.കിട്ടൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി എം.എസ്. ജയചന്ദ്രൻ, പക്ഷി നിരീക്ഷകൻ കെ.എസ്. റാഫി, സി.വി. ജോസ്, കവി അനീഷ് ഹാറൂൺ റഷീദ്, എൻ.ഒ.ജോസഫ്, ഇ.കെ.ജനാർദ്ദനൻ, എസ്.എം.വിജയകുമാർ, ജോസ് വടക്കൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

