കല്ലേറ്റുംകര : ബി.വി.എം ഹൈസ്കൂൾ കല്ലേറ്റുംകരയിലെ കായികാദ്ധ്യാപകൻ്റെ നേതൃത്വത്തിൽ ഫുട്ബോൾ & അത് ലറ്റിക്സ് ക്യാമ്പ് ഏപ്രിൽ 16 വ്യാഴാഴ്ച മുതൽ ആരംഭിക്കുന്നു. ബി വി എം എച്ച് എസിലേയും സമീപസ്കൂളുകളിലെയും 10- 15 വയസ്സുവരെയുള്ള ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
റിഫ്രഷ്‌മെൻ്റ്, ഫിറ്റ്നെസ്സ് സെഷനുകൾ പരിശീലന മത്സരങ്ങൾ എന്നിവ കൂടാതെ തിയറി സെഷനും ഈ 35 ദിവസം നീണ്ടുനിലക്കുന്ന ക്യാമ്പിൻ്റെ പ്രത്യേകതകളാണ്. രജിസ്ട്രേഷൻ ഫീസ് ₹ 250/- പങ്കെടുക്കാനാഗ്രഹിക്കുന്നവർ വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് കല്ലേറ്റുംകര ബി വി എം എച്ച് എസ് പ്ലേ ഗ്രൗണ്ടിൽ എത്തിച്ചേരുക എന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

