കൂടൽമാണിക്യം മ്യൂസിയം & ആർക്കൈവ്സിൻ്റെ ചരിത്ര സെമിനാറിനോട് അനുബന്ധിച്ച് നടന്ന ചരിത്ര ക്വിസ്സിൽ ഒന്നാം സ്ഥാനം ചാലക്കുടി പനമ്പിള്ളി മെമ്മോറിയിൽ ഗവ. കോളേജ് വിദ്യാർത്ഥികളായ ലക്ഷ്‌മി എൻ.ബി, നിമിഷ ടി.എസ് എന്നിവർക്ക്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം മ്യൂസിയം & ആർക്കൈവ്സിൻ്റെ ചരിത്ര സെമിനാറിനോട് അനുബന്ധിച്ച് നടന്ന ചരിത്ര ക്വിസ്സിൽ ഒന്നാം സ്ഥാനം ചാലക്കുടി പനമ്പിള്ളി മെമ്മോറിയിൽ ഗവ. കോളേജ് വിദ്യാർത്ഥികളായ ലക്ഷ്‌മി.എൻ.ബി & നിമിഷ.ടി.എസ് എന്നിവർക്ക് ലഭിച്ചു. ഒന്നാം സമ്മാനം ഡോ.സുശീല.എസ്.മേനോന്റെ സ്മരണക്കായി ആയപ്പിള്ളിയിൽ കുടുംബം സ്പോൺസർ ചെയ്‌ത 11,111/- രൂപയുടെ ക്യാഷ് അവാർഡാണ്.



രണ്ടാം സമ്മാനം പ്രൊഫ. ശിവശങ്കരൻ മാഷുടെ സ്‌മരണയ്ക്ക് മകൻ സുനിൽ സ്പോൺസർ ചെയ്‌ത 5,555/- രൂപയുടെ ക്യാഷ് അവാർഡിന് തൃശ്ശൂർ ശ്രീ കേരള വർമ്മ കോളേജിലെ ആദർശ്. കെ.പി & കൃഷ്ണപ്രിയ. കെ.എസ് എന്നിവരും അർഹരായി. മൂന്നാം സമ്മാനം പ്രൊഫ. വി.കെ. ലക്ഷ്‌മണൻ നായർ സ്പോൺസർ ചെയ്ത 3,333/- രൂപയുടെ ക്യാഷ് അവാർഡ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ തഷ്റീഫ സരിൻ.സി & അതുൽ.വി എന്നിവരും കരസ്ഥമാക്കി.



രണ്ട് ദിവസങ്ങളിലായി നടന്ന ആർക്കൈവ്സിൻ്റെ ചരിത്ര സെമിനാർ, ചരിത്ര പരിപാടികളുടെ സമാപനം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ.ഗോപിയുടെ അദ്ധ്യക്ഷതയിൽ കലാമണ്ഡലം മുൻ വൈസ് ചാൻസലറും കൂടൽമാണിക്യം ആർക്കൈവ്സ് ഉപദേശക സമിതി അംഗവുമായ ഡോ. ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. മുൻ എം.പി യും ആർക്കൈവ്സ് ഉപദേശക സമിതി അംഗവുമായ പ്രൊഫ. സാവിത്രി ലക്ഷ്‌മണൻ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.



ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.കെ.ഭരതൻ മാസ്റ്റർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കൂടൽമാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഡോ. മുരളി ഹരിതം, രാഘവൻ മുളങ്ങാടൻ, പ്രൊഫ. വി.കെ. ലക്ഷ്‌മണൻ നായർ, നളിൻ ബാബു എന്നിവർ സെമിനാറിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ദേവസ്വം മാനേജിങ് കമ്മിറ്റി അംഗം അഡ്വ.കെ.ജി. അജയകുമാർ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ പ്രീതി.സി നന്ദിയും പറഞ്ഞു.



രാവിലെ കൂടൽമാണിക്യം “ഐതിഹ്യങ്ങൾക്കപ്പുറം ചരിത്രത്തിലേക്ക്’ എന്ന പ്രബന്ധം സന്തോഷ് എളേടത്ത് അവതരിപ്പിച്ചു. ഡോ. രാധാ മുരളീധരൻ മോഡറേറ്ററായിരുന്നു. ഡോ. ജയകുമാർ. എസ്.എസ്, ഡോ. ജോർജ്ജ് അലക്സ്, ഡോ.സിൻ്റോ കോങ്കോത്ത് തുടങ്ങിയവർ അനുബന്ധ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page