ലോകസഭാ തിരഞ്ഞെടുപ്പ് : വാഹന പരിശോധനകൾ ഊർജ്ജിതമാക്കി തൃശൂർ റൂറൽ പോലീസ്

ഇരിങ്ങാലക്കുട : ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേഖലകളിൽ കർശന വാഹനപരിശോധനകൾ ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ ഐ പി എസ്.

തമിഴ്നാടുമായി സംസ്ഥാന അതിർത്തി പങ്കിടുന്ന മലക്കപ്പാറയിൽ വാഹന പരിശോധനകേന്ദ്രം ആരംഭിച്ചു. സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും പോകുന്ന എല്ലാ വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കൂടാതെ ജില്ലാ അതിർത്തിയായ കറുകുറ്റിയിലും പരിശോധന കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. പോലീസിന്റെ എല്ലാ നിരീക്ഷണ ക്യാമറകളും ഉപയോഗിച്ച് വാഹനങ്ങൾ നിരീക്ഷിക്കും ജില്ലാ സംസ്ഥാന അതിർത്തികളിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ വായിച്ചെടുക്കാൻ ശേഷിയുള്ള ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും സബ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ രാത്രിയും പകലും പ്രവർത്തിക്കുന്ന സ്ഥിരം വാഹനപരിശോധന കേന്ദ്രങ്ങൾ പ്രവർത്തിക്കും. കൂടാതെ ജീപ്പ് പട്രോളിങ്ങ്, ഇരുചക്രവാഹന പട്രോളിങ്ങ് എന്നിവയും ഉണ്ടാകും.

നിയമവിധേയമല്ലാത്ത പണം, ആയുധങ്ങൾ. മദ്യം, മയക്കുമരുന്ന് എന്നിവ വാഹനങ്ങളിൽ കടത്തുന്നത് കണ്ടെത്തി, കുറ്റവാളികൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. മയക്കുമരുന്ന്, സ്ഫോടകവസ്തുക്കൾ എന്നിവയുടെ സാന്നിധ്യം കണ്ടെത്തുന്നതിന് സംശായാസ്പദമായ സ്ഥലങ്ങളിൽ പോലീസ് ഡോഗ് സ്ക്വാഡിൻെറയും (K9 സ്ക്വാഡ്), സ്ഫോടകവസ്തു വിദഗ്ദരുടേയും സേവനം ഉപയോഗപ്പെടുത്താം. മുൻകാല കുറ്റവാളികളേയും ജയിൽ മോചിതരായവരേയും നിരീക്ഷിക്കാൻ ഇൻറലിജൻസ് സംവിധാനം ശക്തമാക്കിയിട്ടുണ്ട്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ നിയമലംഘനം കണ്ടെത്താൻ രൂപീകരിച്ചിട്ടുള്ള ഫ്ലയിങ്ങ് സ്ക്വാഡുകൾ, സ്റ്റാറ്റിക് സർവ്വയിലൻസ് ടീം എന്നീ വിഭാഗങ്ങളിൽ പോലീസുദ്യോഗസ്ഥരേയും ഉൾപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ നിയമനടപടികൾ സ്വീകരിക്കും തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ CVIGIL മൊബൈൽ വഴി പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാവുന്നതാണ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപകീർത്തികരമായ ഉള്ളടക്കങ്ങളും, നിയമവിരുദ്ധ പ്രവർത്തികളും നിരീക്ഷിക്കാൻ സംഘത്തേയും നിയോഗിച്ചിട്ടുള്ളതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു

അടിയന്തിര സഹായത്തിന് വിളിക്കുക – 112

തിരഞ്ഞെടുപ്പ് സോഷ്യൽമീഡിയ നിരീക്ഷണ വിഭാഗം – 9497942718

പോലീസ് കൺട്രോൾ റൂം. കൊടുങ്ങല്ലൂർ 0480-2800622.

ജില്ലാ പോലീസ് കൺട്രോൾ റൂം, ഇരിങ്ങാലക്കുട – 9497941849

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page