ഇരിങ്ങാലക്കുട : ജൂൺ 4 ചൊവാഴ്ചയിലെ തിയ്യതിയിലെ ലോക സഭാ ഇലക്ഷന്‍ ഫലപ്രഖ്യാപനത്തിനോടനുബന്ധിച്ച ക്രമസമാധാനപരിപാലന ഡ്യൂട്ടികള്‍ക്കായി തൃശൂർ റൂറല്‍ ജില്ലയിൽ സായുധ ബറ്റാലിയന്‍ സേനയുള്‍പ്പെടെ 1400 ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
വിജയാഹ്ലാദപ്രകടനങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും, എല്ലാ ആഹ്ലാദ പ്രകടനങ്ങളും വീഡിയോ കവറേജ് നടത്തുന്നതിനും, സ്ഥിരം കുറ്റവാളികള്‍ക്കും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കുമെതിരെ അറസ്റ്റ് ഉള്‍പ്പടെയുളള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മ്മ ഐ പി എസ് എല്ലാ എസ് എച്ച് ഓ മാര്‍ക്കും നിര്‍ദ്ദേശം നൽകിയതായി പത്രക്കുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com