ഇരിങ്ങാലക്കുട : മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കന്ററി സ്കൂളും സാമൂഹ്യനീതി വകുപ്പും ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലും സംയുക്തമായി “മുതിർന്നവരുടെ സംരക്ഷണം നമ്മുടെ സാമൂഹിക ഉത്തരവാദിത്വം”എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട ആർ.ഡി.ഓ & മെയിന്റനൻസ് ട്രൈബ്യൂണൽ ഷാജി എം.കെ പരിപാടി ഉദ്‌ഘാടനം ചെയ്തു. സാമൂഹ്യനീതി വകുപ്പ് & ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ. സി. രാധാകൃഷ്ണൻ വയോജന ക്ഷേമം മുൻനിർത്തി ബോധവൽക്കരണ ക്ലാസ്സ് എടുത്തു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഗംഗ. എം.പി സ്വാഗതം ആശംസിച്ചു. ഹോളി ക്രോസ്സ് ഹയർ സെക്കന്ററി സ്കൂൾ സ്കൂൾ പ്രിൻസിപ്പാൾ ബാബു പി.എ അധ്യക്ഷ പ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട ആർ.ഡി.ഓ ഓഫീസ് ജൂനിയർ സൂപ്രണ്ട് ബിന്ദു.കെ, സെക്ഷൻ ക്ലാർക്ക് പി.ആർ. രജിത, ഫസ്റ്റ് അസിസ്റ്റന്റ് എച്.സി.എച്.എസ്.എസ്. മാപ്രാണം സുഭാഷ് പാനിക്കുളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എച്.എസ്.എസ്.ടി ജൂനിയർ നിപ്സി. പി.ഒ. നന്ദി അറിയിച്ചു.
100 ൽ പരം വിദ്യാർത്ഥികൾ ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കുകയും സംവദിക്കുകയും ചെയ്തു. “വയോജന സംരക്ഷണ പ്രതിജ്ഞ” വിദ്യാർത്ഥികൾ ഏറ്റു ചൊല്ലിക്കൊണ്ട് ബോധവൽക്കരണ ക്ലാസ് സമാപിച്ചു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews