ഇരിങ്ങാലക്കുട : മാധവ നാട്യഭൂമിയിൽ നടന്നുവരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ എട്ടാം ദിവസം തിങ്കളാഴ്ച അശോകവനികാങ്കം കൂടിയാട്ടത്തിലെ മണ്ഡോദരി രംഗത്തെത്തും. രാവണൻ്റെ സീതാപഹരണം കാരണം രാക്ഷസവംശത്തിന് ദോഷം സംഭവിക്കുമെന്ന് സൂചന നല്കുന്ന സ്വപ്നം കാണുന്ന മണ്ഡോദരി ദുഃഖത്തോടെ സഖിയുമായി സ്വപ്നകഥ പറയുന്നതാണ് കഥാസന്ദർഭം.
മണ്ഡോദരിയായി സരിത കൃഷ്ണകുമാറും സഖിയായി ആതിര ഹരിഹരനും രംഗത്തെത്തും. കൂടിയാട്ടത്തിന് മുൻപ് കൈകേയി – പെൺമയുടെ നാനത്വങ്ങൾ എന്ന വിഷയത്തിൽ ഡോ. ഭദ്ര പി.കെ.എം. പ്രഭാഷണം നടത്തും.
ഏഴാം ദിവസമായ ഞായറാഴ്ച തപതീസംവരണത്തിലെ മേനകയായി ഉഷാനങ്ങ്യാർ അരങ്ങു നിറഞ്ഞു. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം വിനീഷ് ഇടക്കയിൽ കലാനിലയം ഉണ്ണിക്കൃഷ്ണൻ താളത്തിൽ കപിലാ വേണു, സരിതകൃഷ്ണകുമാർ, ആതിര ഹരിഹരൻ എന്നിവരും രംഗത്തെത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com