സമരാഗ്നി ജ്വലനം 33-ാം നാൾ കൊടകരയിൽ അരങ്ങേറി – റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ അനിശ്ചിതകാല സമരം തുടരുന്നു

കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനം ആവശ്യപ്പെട്ടു റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല സമരത്തിന്റെ 33-ാം നാൾ കൊടകരയിൽ നടന്ന സമരാഗ്നി ജ്വലനം ടി.എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഷൈൻ മുണ്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. കോച്ചക്കാടൻ സ്വാഗതം പറഞ്ഞു. സദാശിവൻ കുറുവത്ത് സമരസന്ദേശം നൽകി.

ബാലകൃഷ്ണൻ തയ്യിൽ, പ്രീതിൻ പി എസ്, അരുൺകുമാർ പി കെ, ബാബു കൊട്ടേക്കാട്ടുകാരൻ, ജോണി മാഞ്ഞാങ്ങ, പ്രിൻസ് എം ഒ, കെ എൽ ജോസ്, ലാസർ ഷാജു ശശിധരൻ, ബൈജു അറക്കൽ എന്നിവരോടൊപ്പം റെയിൽവേ വികസന സമിതി പ്രവർത്തകരായ സോമൻ ശാരദാലയം കെ.എഫ്, ജോസ്, ഉണ്ണി കൃഷ്ണൻ പുതുവീട്ടിൽ, ജോസ് കുഴിവേലി, കുമാരൻ കൊട്ടാരത്തിൽ, കെ വി സുരേഷ് കൈതയിൽ എന്നിവരും പങ്കെടുത്തു. വർഗ്ഗീസ് തൊടുപറമ്പിൽ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page