ഇരിങ്ങാലക്കുട : ഇരട്ടിവലുപ്പമുള്ള കോഴിമുട്ട, 117 ഗ്രാം തൂക്കവും – പൊട്ടിച്ചപ്പോൾ അതിനുള്ളിൽ മറ്റൊരുമുട്ടയും. സംഭവം ഇരിങ്ങാലക്കുട തെക്കേ നടയിലുള്ള മാതൃക കർഷകനായ കുഞ്ഞിലിക്കാട്ടിൽ വീട്ടിൽ കെ.ആർ ഉണ്ണിചെക്കൻ ഭാര്യ ടി.വി. പത്മിനി വളർത്തിയ നാടൻ കോഴിയാണ് അത്ഭുത മുട്ടയിട്ടത്. സാധാരണ നാടൻ കോഴിമുട്ടകൾക്ക് 40 – 50 ഗ്രാം വരെ ഉണ്ടാകാറുള്ളൂ.
കഴിഞ്ഞ ദിവസം പത്മിനിയാണ് മുട്ട കണ്ടത്. കോഴിയും അടുത്തുണ്ടായിരുന്നു. എന്നാൽ ഒരു ദിവസം കാത്തിരുന്ന് വീണ്ടും ഇത്തരം മുട്ട കിട്ടുമോ എന്നറിയാൻ, പക്ഷെ ഉണ്ടായില്ല. വലുപ്പമേറിയ മുട്ടയല്ലേ, ഒരു ബുൾസൈ ഉണ്ടാക്കാൻ എന്ന് കരുതി ഫ്രയിങ് പാനിലേക്ക് മുട്ട പൊട്ടിച്ചപ്പോളാണ് അടുത്ത അത്ഭുതം ശ്രദ്ധിച്ചത്. മഞ്ഞക്കരുവും വെള്ളയും പാത്രത്തിൽ വീഴുന്നതിന് ഒപ്പം മറ്റൊരു തോടുള്ള മുട്ടയും പാത്രത്തിൽ വീണു.
രണ്ടു മഞ്ഞക്കരു ഉള്ള മുട്ടകളെ കുറിച്ചുള്ള വാർത്തകൾ ഇതുമുന്പും വന്നിട്ടുണ്ടെങ്കിലും ഇരട്ടിവലുപ്പവും മുട്ടക്കുള്ളിൽ മറ്റൊരു മുട്ടയുമുള്ള കൗതുകം ഇതുമുൻപ് വന്നതായി കേട്ടിട്ടില്ല.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive