വെള്ളാങ്ങലൂർ ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ തെരുവ് നായ സംരക്ഷണ ശില്പശാല സംഘടിപ്പിച്ചു

വെള്ളാങ്ങലൂർ : വെള്ളാങ്ങലൂർ ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ തെരുവ് നായ സംരക്ഷണ ശില്പശാല സംഘടിപ്പിച്ചു. മൃഗസ്നേഹികളുടെയും പൊതുസമൂഹത്തിന്റെയും പ്രാദേശിക ഭരണകൂട പ്രതിനിധികളെയും സമന്വയിപ്പിച്ചുകൊണ്ട് മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക്കുടി സഹായകരമാകുന്ന വിധത്തിൽ കേരള വെറ്ററിനറി സർവ്വകലാ ശാലയുടെ സാങ്കേതിക സഹായത്തോടുകൂടിയാണ് ശിൽപശാല സംഘടിപ്പിച്ചത്. കേരള ആനിമൽ ആൻഡ് വെറ്റിനറി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഡയറക്ടർ ഡോ.ജസ്റ്റിൻ ഡേവീസ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദീപക് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ശിൽപ്പശാല നടന്നത്.


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തെരുവുനായാകളെ പിടിച്ച് ആവശ്യമായ വന്ധീകരണചികിത്സ നൽകിയതിന് ശേഷം പ്രത്യേകം തയ്യാറാക്കിയ ഷെൽട്ടർ ഹോമുകളിൽ പാർപ്പിക്കാം എന്ന ആശയം വെള്ളാങ്കല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത് ഉന്നയിച്ചു.

തെരുവുനായ സംരക്ഷണത്തെക്കുറിച്ച് ജനങ്ങൾക്ക് അവബോധം നൽകുകയും ഉത്തരവാദിത്വത്തോടെ അതോടൊപ്പം പ്രവർത്തനങ്ങൾ ചെയ്യുകയും വേണം എന്ന് കൊടുങ്ങല്ലൂർ എം.എൽ.എ അഡ്വ. വി ആർ സുനിൽ കുമാർ അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ചടങ്ങിൽ മുഖ്യ അതിഥിയായി.


വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ, വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O