ആനന്ദപുരത്ത് സൗജന്യ പ്രഷർ-ഷുഗർ പരിശോധന

ആനന്ദപുരം : ആനന്ദപുരം റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സൗജന്യ പ്രഷർ-ഷുഗർ പരിശോധന ക്യാമ്പ് ഐ.ബി.എം സൊസൈറ്റി പ്രസിഡന്റ് ആന്റോ പെരുമ്പുള്ളി ഉദ്‌ഘാടനം ചെയ്തു. റൂറൽ സൊസൈറ്റി പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു.



കാട്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ, റൂറൽ സൊസൈറ്റി വൈസ് പ്രസിഡന്റ് പി.സി. ഭരതൻ, ഡയറക്ടർ ശാരിക രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഇരിങ്ങാലക്കുട ഐ സി എൽ മെഡിലാബുമായി സഹകരിച്ച് നടത്തുന്ന പരിശോധന ക്യാമ്പ് തുടർന്ന് എല്ലാ മാസങ്ങളിലും രണ്ടാം ശനിയാഴ്ചകളിൽ രാവിലെ 7 മുതൽ 9 വരെ ആനന്ദപുരം ഐ.സി.എൽ ലാബിൽ നടക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page