ആർദ്രം സ്വാന്തന പരിപാലന കേന്ദ്രം ഇരിങ്ങാലക്കുട വെസ്റ്റ് മേഖല കമ്മിറ്റി സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി. ആർ. ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലുള്ള ആർദ്രം സ്വാന്തന പരിപാലന കേന്ദ്രത്തിന്റെ ഇരിങ്ങാലക്കുട വെസ്റ്റ് മേഖല കമ്മിറ്റി, തൃശൂർ ഗവ. ദന്തൽ കോളേജിന്റെ സഹകരണത്തോടു കൂടി ഇരിങ്ങാലക്കുട ടൗൺഹാളിൽ വച്ച് സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ട് ശിവദാസ് എം. ജി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആർദ്രം വെസ്റ്റ് മേഖല കൺവീനർ ശശി വെട്ടത്ത് അധ്യക്ഷത വഹിച്ചു. സാമൂഹ്യ ദന്ത ആരോഗ്യ വകുപ്പ് മേധാവി ഡോ. വിവേക് ക്യാമ്പിനെ പറ്റി വിശദീകരിച്ചു.

പി. ആർ. ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ഉല്ലാസ് കളക്കാട്ട്, സെക്രട്ടറി ടി എൽ ജോർജ്, മെഡിക്കൽ ക്യാമ്പ് സബ് കമ്മിറ്റി കൺവീനർ ഓ എൻ അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. മേഖല കോഡിനേറ്റർ രാധാകൃഷ്ണൻ പി എ സ്വാഗതവും, മുരളി നടക്കൽ നന്ദിയും പറഞ്ഞു.

You cannot copy content of this page