വാക്‌സിൻ ക്യാച്ച്-അപ്പ് കാമ്പെയ്‌ൻ മിഷൻ ഇന്ദ്രധനുഷ് 5.0 ഇരിങ്ങാലക്കുട നഗരസഭ തല ഉദ്ഘാടനം കൊരുമ്പിശ്ശേരി അങ്കണവാടി 11ൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : 0 നും 5 നും ഇടയിൽ പ്രായമുള്ള സീറോ ഡോസ് കുട്ടികളിലും ദേശീയ പ്രതിരോധ കുത്തിവയ്പ്പ് ഷെഡ്യൂളിൽ ഏതെങ്കിലും വാക്സിൻ ഡോസുകൾ നഷ്ടപ്പെട്ട ഗർഭിണികളായ സ്ത്രീകളിലും എത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാക്‌സിൻ ക്യാച്ച്-അപ്പ് കാമ്പെയ്‌ൻ മിഷൻ ഇന്ദ്രധനുഷ് (ഐഎംഐ) 5.0 ഓഗസ്റ്റ് 7 ഇരിങ്ങാലക്കുട നഗരസഭയിലും ആരംഭിച്ചു.

മിഷൻ ഇന്ദ്രധനുഷ് 5.0 നഗരസഭ തല ഉദ്ഘാടനം കൊരുമ്പിശ്ശേരി അങ്കണവാടി 11ൽ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.

നഗരസഭ പ്രദേശത്ത് അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളും ഗർഭിണികളും കുത്തിവയ്പുകൾ എടുക്കാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തി എല്ലാ കുത്തിവെപ്പുകളും എടുത്തു എന്ന് ഉറപ്പുവരുത്തുന്നതിനായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഗരസഭ പ്രദേശത്തുള്ള വിവിധ അംഗനവാടികളിലും ആശുപത്രികളിലും ഉൾപ്പെടെ മൂന്ന് ഘട്ടങ്ങളിലായാണ് IMI 5.0 നടക്കുക. ആദ്യഘട്ടം ഓഗസ്റ്റ് 7 മുതൽ 12 വരെയും രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബർ 9 മുതൽ 14 വരെയും ആയിരിക്കും. ഈ മാസങ്ങളിൽ ഓരോ ആഴ്ച വീതം ആണ് കുത്തിവെപ്പ് ഉണ്ടായിരിക്കുക.

മീസിൽസ് – റൂബെല്ല വാക്സിൻ, ഡിപിടി ബൂസ്റ്റർ അല്ലെങ്കിൽ ഒപിവി ബൂസ്റ്റർ ഡോസുകൾ എന്നിവ നഷ്ടമായേക്കാവുന്ന 0 – 23 മാസം പ്രായമുള്ള എല്ലാ കുട്ടികൾക്കും പൂർണ്ണമായോ ഭാഗികമായോ പ്രതിരോധശേഷിയില്ലാത്ത 2-5 വയസ് പ്രായമുള്ളവർക്കും വാക്സിൻ നൽകും.

ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ വാർഡ് കൗൺസിലറുമായ ടിവി ചാർലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇമ്മ്യൂണൈസേഷൻ മെഡിക്കൽ ഓഫീസർ ഡോ. നിഷ ആരോഗ്യപ്രവർത്തകരായ പ്രസാദ്, ജഗദമ്മ, സിന്ധു, അശ്വതി, പൂജ, ആശാ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O