ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സേവാഭാരതിയും ഐ ഫൌണ്ടേഷൻ ആശുപത്രിയുമായി സഹകരിച്ച് മാസം തോറും നടത്തി വരുന്ന നേത്ര തിമിര പരിശോധന ക്യാമ്പ് എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് മുകുന്ദപുരം താലൂക്ക് സെക്രട്ടറി വിജിൽ ഉദ്‌ഘാടനം ചെയ്തു.
Continue reading below...

Continue reading below...
സേവാഭാരതി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് അഡ്‌വൈസർ ജോൺസൻ കോലങ്കണ്ണി , ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു, ഐ ഫൌണ്ടേഷൻ പി.ആർ.ഒ ശിവൻ എന്നിവർ പങ്കെടുത്തു. ഇരിങ്ങാലക്കുട സേവാഭാരതി മെഡിസെൽ കൺവീനർ സുരേഷ് ഒ.എൻ, ഹരികുമാർ തളിയകാട്ടിൽ, ജഗദീഷ് പണിക്കവീട്ടിൽ, മിനി സുരേഷ്, കവിത, സൗമ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ
▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD