ലോക ഫിസിയോ തെറാപ്പി ദിനത്തിൽ പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ വൺ റുപ്പീ ചലഞ്ചിലൂടെ സമാഹരിച്ച തുക ഡയാലിസിസിന് കൈമാറി

പുല്ലൂർ : ലോക ഫിസിയോ തെറാപ്പി ദിനത്തിൽ പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ഫിസിയോതെറാപ്പി ഡിപ്പാർട്മെന്റിന്‍റെ സിൽവർ ജൂബിലി ആഘോഷങ്ങളോടൊപ്പം ഡയാലിസിസ് രോഗികൾക്കുവേണ്ടി ഒരുക്കിയ One Rupee Challenge – ലൂടെ സമാഹരിച്ച ഒരു ലക്ഷം രുപയുടെ ചെക്ക് സ്റ്റാഫ് പ്രതിനിധി ഹോസ്പിറ്റലിലെ സീനിയർ പീഡിയാട്രീഷ്യൻ ഡോ. ടി,എം ഫ്രാൻസിസ് ഫിനാൻസ് മാനേജർ റെവ. സിസ്റ്റർ മേഴ്‌സിക്ക് ഇരിങ്ങാലക്കുട രൂപത പ്രൊക്കുറേറ്റർ ഫാ. ലിജോ കോങ്കോത്തിന്‍റെ സാന്നിധ്യത്തിൽ കൈമാറി.

തദവസരത്തിൽ ഫിസിയോതെറാപ്പി ഡിപ്പാർട്മെന്റിൽ പുതിയ ഡ്രൈ നീഡിൽ തെറാപ്പി ഔദ്യോഗികമായി ഉദ്ഘടനം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. സിസ്റ്റർ റീറ്റ, ഹോസ്പിറ്റൽ മാനേജർ ഓപ്പറേഷൻസ് ആൻജോ ജോസ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സുമ എന്നിവർ സംസാരിച്ചു.

തിരുനാൾ ആഘോഷിക്കുന്ന സിസ്റ്റേഴ്സിന് ചടങ്ങിൽ ആശംസകൾ നേർന്നു. ആശുപത്രിയിലെ എല്ലാ ജീവനക്കാരും എല്ലാദിവസവും ഒരു രൂപ മാറ്റിവച്ചാൽ ഒരുവർഷം കൊണ്ട് ഒരു ലക്ഷം രൂപ ഡയാലിസിസ് രോഗികൾക്കുവേണ്ടി നൽകി ഒരു രൂപയുടെ വിപ്ലവം സൃഷ്ടിക്കാനാകും എന്ന ചിന്തയാണ് വൺ റുപ്പീ ചലഞ്ച്.

continue reading below...

continue reading below..

You cannot copy content of this page