ലോക മലേറിയ ദിനം തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട: ഏപ്രിൽ 25 ലോക മലേറിയ ദിനമായി ആചരിക്കുകയാണ്. ദിനാചരണത്തിന്റെ തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ കേരള സോൾവൻ്റ് എക്സ്ട്രാക്ഷൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ വച്ച് നടത്തി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഇരിഞ്ഞാലക്കുട നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. അനൂപ് ടി.കെ. സ്വാഗതം ആശംസിച്ചു.

Continue reading below...

Continue reading below...

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി വിഷയാവതരണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കാവ്യാ കരുണാകരൻ, ടെക്നിക്കൽ അസിസ്റ്റൻറ് മുരളിധരൻ കെ.യു, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ റെജീന രാമകൃഷ്ണൻ, ബയോളജിസ്റ്റ് ഷീലജ വേണുഗോപാൽ, കേരള സോൾവൻ്റ് ജനറൽ മാനേജർ അനിൽ എം എന്നിവർ ആശംസകൾ അർപ്പിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ നന്ദി പറഞ്ഞു.

തുടർന്ന് ജില്ലാ മൈഗ്രൻ്റ് സ്ക്രീനിങ് ടീമിൻ്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്ക് ആയുള്ള രോഗനിർണയ ക്യാമ്പ് നടത്തി. പരിശോധനകൾക്ക് ഡോ. അനു മേരി സാം നേതൃത്വം നൽകി. ഇരിങ്ങാലക്കുട ജനറൽ ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ് സി, പൊറത്തിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഷാജു അഗസ്റ്റിൻ, കെ.പി ഷൈലജ, അജീഷ് ടി.കെ, ദീപ പോൾ, അനുപമ ജോർജ്, കേരള സോൾവെന്റ് ഹെൽത്ത് ചാർജ് ഓഫീസർ സുരേഷ് കെ.എ എന്നിവർ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD