രണ്ടാം ദിവസവും സെർവർ തകരാർ, റേഷൻ വിതരണം സ്തംഭിച്ചു – സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ച് സമരം ആരംഭിച്ചു

ഇരിങ്ങാലക്കുട : സെർവർ തകരാറുമൂലം സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു, തുടർച്ചയായ രണ്ടാം ദിവസമാണ് സെർവർ തകരാറുമൂലം റേഷൻ വിതരണം സംഭവിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ച് സമരം ആരംഭിച്ചു.

റേഷൻ വ്യാപാരി കോഡിനേഷൻ കമ്മിറ്റിയുടേതാണ് പ്രതിഷേധം. ഇരിങ്ങാലക്കുട മേഖലയിലും ചൊവ്വാഴ്ച 11 മണിയോടെ റേഷൻ കടകൾ അടച്ചു. ഇന്ന് നാലുമണിക്ക് ശേഷം കടകൾ പതിവായി തുറക്കുന്ന സമയത്തും സമരം തുടരുമോ എന്ന് വ്യക്തമല്ല.

Continue reading below...

Continue reading below...

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD