ഇരിങ്ങാലക്കുട : കർണാടകയിൽ കോൺഗ്രസ് പാർട്ടി നേടിയ വിജയം കോൺഗ്രസ് പാർട്ടിയുടെതല്ല മതേതര ഇന്ത്യയുടെ വിജയമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്‍റെ ഇരിങ്ങാലക്കുട നിയോജക മണ്ഡലം സ്വാഗതസംഘം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരിങ്ങാലക്കുട നഗരസഭാ മിനി ടൗൺഹാളിൽ ചേർന്ന സ്വാഗതസംഘം യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. കെപിസിസി നിർവാഹക സമിതിഅംഗം എം,പി ജാക്സൺ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് സുബീഷ് കാക്കനാടൻ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഓ ജെ ജെനിഷ്, സംസ്ഥാന സെക്രട്ടറി ലിന്റോ പി ആന്റോ, മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, ഡി.സി.സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, കെ കെ ശോഭനൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി.വി ചാർളി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ അസറുദ്ദീൻ കളക്കാട്ട്, കിരൺ ഒറ്റാലി, യൂത്ത് കോൺഗ്രസ് ജില്ലാ നിർവാഹക സമിതി അംഗം ട്ടോളി വിനീഷ് തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews