എഡ്വിൻ ജോസ് ചിറ്റിലപ്പിള്ളിക്ക് വെസ്റ്റേൺ മിഷിഗൺ യൂണിവേഴ്സിറ്റി GTE അവാർഡ്

ഇരിങ്ങാലക്കുട : അമേരിക്കയിലെ വെസ്റ്റേൺ മിഷിഗൺ യൂണിവേഴ്സിറ്റി (WMU ) കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻ്റ് ഗ്രാജുവേയ്റ്റ് ടീച്ചിംഗ് ഇഫക്റ്റീവ് നസ് അവാർഡിന് പി.എച്ച്.ഡി വിദ്യാർത്ഥി ആയ എഡ്വിൻ ജോസിനെ തെരഞ്ഞെടുത്തു. സങ്കീർണമായ ആശയങ്ങൾ വിശദീകരിക്കാനുള്ള കഴിവ് , ആകർഷകമായ ബോധനരീതി, ക്ഷമ എന്നിവയുടെ അടിസ്ഥാനത്തിലാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത് .

ഡിപ്പാർട്ട് തല സ്ക്രീനിങ്ങിൽ തെരഞ്ഞെടുക്കപ്പെട്ടവരെയാണ് GTE അവാർഡിന് പരിഗണിക്കപ്പെടുക . വെസ്റ്റേൺ മിഷികൻ യൂണിവേഴ്സിറ്റിയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്ന എഡ്വിൻ ടീച്ചിംഗ് അസിസ്റ്റൻ് ആയും പ്രവർത്തിച്ച് വരുന്നുണ്ട്.

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളിയുടെ മകനാണ് പുല്ലൂർ ഊരകം സ്വദേശിയായ എഡ്വിൻ.

You cannot copy content of this page