എടക്കുളം സെൻ്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ വി. സെബസ്ത്യാനോസിന്റെ അമ്പ് തിരുനാൾ ജനുവരി 28 ന്

ഇരിങ്ങാലക്കുട : എടക്കുളം സെൻ്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ വി.സെബസ്ത്യാനോസിന്റെ അമ്പ് തിരുനാൾ ജനുവരി 26, 27, 28, 29 വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ആഘോഷിക്കും. റവ.ഫാ. ഇഗ്നേഷ്യസ്, ചിറ്റിലപ്പിള്ളി കാർമ്മികാനായി തിരുനാൾ കൊടിയേറ്റ് നിർവഹിച്ചു

ശനിയാഴ്ച രാവിലെ ദിവ്യബലി, ലദീഞ്ഞ്, നൊവേന രൂപം എഴുന്നള്ളിച്ച് വെയ്ക്കൽ, ഉച്ചക്ക് 3 മണിക്ക് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, രാത്രി 9:30 ന് അമ്പ് പ്രദക്ഷിണം പള്ളിയിൽ സമാപനം, തുടർന്ന് സമാപന പ്രാർത്ഥന

തിരുനാൾദിനമായ ജനുവരി 28 ഞായർ രാവിലെ ദിവ്യബലി, 10 മണിക്ക് ആഘോഷമായ തിരുനാൾ പാട്ട് കുർബ്ബാന.കാർമ്മികൻ റവ.ഫാ. ജസ്റ്റിൻ ഊക്കൻ സി.എം.ഐ. തുടർന്ന് സന്ദേശം റവ. ഫാ. വിൻസെന്റ്റ് ആലപ്പാട്ട്

വൈകിട്ട് 4 മണിക്ക് തിരുനാൾ പ്രദക്ഷിണം ദൈവാലയത്തിൽ നിന്നും ആദ്യം തെക്കേ കപ്പേളയിലേക്ക് തുടർന്ന് വടക്കേ കപ്പേളയിലേക്ക് വൈകീട്ട് 7 മണിക്ക് പള്ളിയിൽ സമാപിക്കും’

ജനുവരി 29 തിങ്കൾ മദനുസ്‌മരണദിനം, രാവിലെ ദിവ്യബലി, പൂർവ്വീകരെ അനുസ്‌മരിക്കുന്നു എന്നിവ ഉണ്ടാകും .

You cannot copy content of this page