ഐസ് ലാൻഡ് ചിത്രം “ഗോഡ് ലാൻ്റ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

96-മത് അക്കാദമി അവാർഡിനായി ഐസ് ലാൻ്റിൽ നിന്നുള്ള എൻട്രിയായ ” ഗോഡ് ലാൻ്റ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 26 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഒരു പുതിയ ഇടവക ദേവാലയം സ്ഥാപിക്കുന്നതിനായി ഐസ് ലാൻ്റിലേക്ക് നിയോഗിക്കപ്പെടുന്ന ലൂക്കാസ് എന്ന ഡാനിഷ് പുരോഹിതൻ നേരിടുന്ന പ്രതിസന്ധികളാണ് ചിത്രം പ്രമേയമാക്കുന്നത്.

ലണ്ടൻ, ചിക്കാഗോ അടക്കമുള്ള നിരവധി അന്തർദേശീയ ചലച്ചിത്ര മേളകളിൽ അംഗീകാരങ്ങൾ നേടിയ ചിത്രം, മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായുള്ള അവസാന പതിനഞ്ച് ചിത്രങ്ങളുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്. 142 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ ..

You cannot copy content of this page