ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് ഉപഭോക്തൃ സംരക്ഷണ അവാർഡ്

ഇരിങ്ങാലക്കുട : ലോക ഉപഭോക്തൃ ദിനാചരണത്തോട് അനുബന്ധിച്ച് ഉപഭോക്തൃ സംരക്ഷണ സമിതി ഏർപ്പെടുത്തിയ മികച്ച എൻജിനീയറിങ് കോളേജിനുള്ള അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് സമ്മാനിച്ചു.

കാൾഡിയൻ സിറിയൻ ചർച്ച് മെത്രാപ്പോലീത്ത മാർ ഔഗിൻ കുരിയാക്കോസിൽ നിന്ന് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് എക്സിക്യുട്ടിവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കരയും പ്രിൻസിപ്പൽ ഡോ. സജീവ് ജോണും ചേർന്ന് അവാർഡ് ഏറ്റു വാങ്ങി. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃ സംരക്ഷണ സമിതി ചെയർമാൻ പ്രിൻസ് തെക്കൻ പരിപാടികൾക്ക് നേതൃത്വം നൽകി.

You cannot copy content of this page