ഇരിങ്ങാലക്കുട : ജൈവ വൈവിധ്യ സംരക്ഷണത്തിന് സ്തുത്യർഹമായ സേവനം നൽകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വനം വകുപ്പ് നൽകി വരുന്ന അംഗീകാരമായ വനമിത്ര പുരസ്കാരത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അർഹമായി .
കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വന്നവത്കരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ഉദ്ഘാടനവും വനമിത്ര പുരസ്കാര സമർപ്പണ ചടങ്ങും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ചു. ഡെപ്യൂട്ടി ഫോറെസ്റ്റ് കൺസർവേറ്റർ ബി സജീഷ് കുമാർ അധ്യക്ഷനായിരുന്നു .
വനമിത്ര പുരസ്‌കാര സമർപ്പണവും ജില്ലാ തല ഉടഘടനവും ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെ കുറിച്ചും മാറുന്ന കാലാവസ്ഥയും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ പറ്റിയും മുഖ്യ അതിഥി തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർ അനൂപ് കെ എൻ ഐ എഫ് എസ് പറഞ്ഞു. ആർ കീർത്തി ഐ എഫ് എസ്, സംബുദ്ധ മജുമധർ ഐ എഫ് എസ്, മുൻ വനമിത്ര പുരസ്കാര ജേതാവ് വി കെ ശ്രീധരൻ, വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപറമ്പിൽ , കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞാംപള്ളി എന്നിവർ ചടങ്ങിൽ സംസാരിച്ചു.