കുട്ടികളുടെ അഭിരുചികൾക്കനുസരിച്ച് അവരുടെ ഭാവി രൂപകൽപന ചെയ്യണം : യു.ജി സി ചെയർമാൻ ഡോ.എം. ജഗദീഷ് കുമാർ – സെൻ്റ്. ജോസഫ്സ് കോളേജിൽ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : അറുപതുവർഷക്കാലമായി കേരളത്തിലെ സ്ത്രീവിദ്യാഭ്യാസമേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്ന ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജിൽ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരാഴ്ചത്തോളം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷപരിപാടികൾക്ക് യു.ജി സി ചെയർമാൻ പ്രൊഫ.എം. ജഗദേഷ് കുമാർ ഔദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിച്ചു.

അറുപതു വർഷങ്ങൾക്ക് മുൻപ് സെൻ്റ്. ജോസഫ്സ് കോളേജ് സ്ഥാപിച്ച വ്യക്തികളുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കി കൊണ്ട് കോളേജിൻ്റെ പ്രവർത്തനമേഖല വിപുലമായിരിക്കുന്നുവെന്നും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കോളേജാണ് ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജെന്നും യു.ജി.സി ചെയർമാൻ എം. ജഗദേഷ് കുമാർ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസമേഖലയുടെ സമ്പൂർണമായ പരിഷ്ക്കരണമാണ് പുതിയ വിദ്യാഭ്യാസനയം ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ അഭിരുചികൾക്കനുസരിച്ച് അവരുടെ ഭാവി രൂപകൽപന ചെയ്യാനും അവരുടെ വ്യക്തിത്വവളർച്ചയ്ക്കു അനുഗുണമാകുന്നരീതിയിലാണ് പുതിയ ഉന്നതവിദ്യാഭ്യാസനയം രൂപകൽപന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹോളിഫാമിലി കോൺഗ്രിഗേഷൻ മാനേജർ റവ. സിസ്റ്റർ എൽസി കോക്കാട്ട് അധ്യക്ഷത വഹിച്ചു.

ഹോളിഫാമിലി മദർ സുപ്പീരിയർ ഡോ.സിസ്റ്റർ ആനി കുര്യാക്കോസ്‌, ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൻ സുജ സഞ്ജീവ്കുമാർ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് ആശംസകൾ അറിയിച്ചു. കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക അഞ്ജു സൂസൻ ചടങ്ങിന് ഔദ്യോഗികമായി നന്ദി അറിയിച്ചു. തുടർന്ന് കൾച്ചറൽ ഫെസ്റ്റും നടന്നു.

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page