അധ്യാപകരുടെ യു ട്യൂബ് ചാനൽ മാതൃകാപരം ; എൻ. ടി. ശിവരാജൻ

ഇരിങ്ങാലക്കുട : അധ്യാപക സഹകരണ സംഘമായ കൊടുങ്ങല്ലൂർ ടീച്ചേഴ്സ് സൊസൈറ്റി തുടങ്ങാൻ പോകുന്ന യൂട്യൂബ് ചാനൽ വിദ്യാഭ്യാസമേഖലയിലെ തനത് സംരഭവും മാതൃകാപരവുമാണെന്ന് കെ.എസ്.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ടി. ശിവരാജൻ അഭിപ്രായപ്പെട്ടു. കല്ലൻകുന്ന് സർവീസ് സഹകരണ മന്ദിരത്തിൽ നടന്ന കൊടുങ്ങല്ലൂർ ടീച്ചേഴ്സ് സൊസൈറ്റിയുടെ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ പാഠപുസ്തകങ്ങളിലെ പാഠഭാഗങ്ങളാണ് ദൃശ്യവത്കരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ മികച്ച അക്കാദമിക് ഇടപെടലാണ് ചാനൽ സംരംഭമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി സഹകരണം ഉറപ്പാക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

കൊടുങ്ങല്ലൂർ ടീച്ചേഴ്സ് സൊസൈറ്റി പ്രസിഡന്റ് ടി.എസ്. സജീവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ ജിതിൻ രാജ്, ഡാവിഞ്ചി സന്തോഷ്, അനീഷ് വി.എ. എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചാനൽ എഡിറ്റർ പി.കെ.ഭരതൻ മാഷ് പദ്ധതി വിശദീകരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, വേളൂക്കര പഞ്ചാ. പ്രസിഡന്റ് കെ.എസ്. ധനീഷ്, കല്ലംകുന്ന് ബേങ്ക് പ്രസിഡന്റ് പി.എൻ. ലക്ഷ്മണൻ, എൻ.കെ. അരവിന്ദാക്ഷൻ, കെ.കെ.രാജൻ, കെ.എസ്.ടി.എ. സംസ്ഥാന എക്സി. അംഗം വി.എം. കരിം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാജൻ ഇഗ്‌നേഷ്യസ്, ടി.എം. ലത, വി.വി. ശശി, ബി. സജീവ്, ജീവൻ ലാൽ ആർ, സനോജ് രാഘവൻ , അൻസിൽ പി.ടി. എന്നിവർ ആശംസകൾ നേർന്നു.

കെ.എസ്.ടി.എ. ജില്ലാ ജോ.സെക്രട്ടറി ടി.എസ്. സജീവൻ സ്വാഗതവും ജില്ലാ സെക്രട്ടറി സി.എ.നസീർ നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O