എസ്.എൻ നോർത്ത് റോഡ് റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമവും, ഓണാഘോഷവും

ഇരിങ്ങാലക്കുട : എസ്.എൻ നോർത്ത് റോഡ് റസിഡൻസ് അസോസിയേഷൻ എസ്.എൻ നഗർ ഇരിങ്ങാലക്കുടയുടെ കുടുംബ സംഗമവും, ഓണാഘോഷ പരിപാടിയൂം സംഘടിപ്പിച്ചു. ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോയ് ആലപ്പാട്ട് സി.എം.ഐ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

2022-2023 അധ്യയനവർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനികളായ ഗൗരി ലക്ഷ്മി. സി.യു, ദിയ ആൻ ചാൾസ് എന്നീ കുട്ടികൾക്ക് ആദരവും മെമെന്റോയും നൽകി. റസിഡൻറ്സ് അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും കായിക പരിപാടികളും ഉണ്ടായിരുന്നു.

അസോസിയേഷൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സിജു ഡി കുറ്റിക്കാട്ട് സ്വാഗതം പറഞ്ഞു. ബാലചന്ദ്രൻ ചെറാക്കുളം, ട്രഷറർ രമേഷ് പള്ളിചാടത്ത് നന്ദി പറഞ്ഞു.

continue reading below...

continue reading below..


You cannot copy content of this page