പെൻഷനേഴ്സുമൊത്ത് വിദ്യാർത്ഥികൾ പരിസ്ഥിതി ദിനം ആചരിച്ചു

കൽപറമ്പ് : വടക്കുംകര ഗവ. യു.പി.സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം റിട്ടയർ ചെയ്ത ജീവനക്കാരും അധ്യാപകരുമൊത്ത് ചേർന്ന് വിപുലമായി നടത്തി. പെൻഷനേഴ്സ് അസോസിയേഷൻ അംഗങ്ങളായ നിരവധി പേരാണ് കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകാൻ വിദ്യാലയത്തിലെത്തിച്ചേർന്നത്. പരിസ്ഥിതി ദിനം യു. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയതു. പി.ടി.എ.പ്രസിഡന്റ് പി.കെ.ഷാജു അധ്യക്ഷത വഹിച്ചു.

പ്രസിഡന്റ് ടി.കെ. അലക്സാണ്ടർ, പത്മജാ മുകുന്ദൻ, സി.ടി. ലാസർ, പ്രിയംവദ, രാജൻ, റോസി ജോസ് , ജേക്കബ്ബ്,കമലമ്മ, മേരി, തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. സ്കൂൾ ലീഡർ അഭിനവ് കൃഷ്ണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലാലി. പി.സി. മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ ടി.എസ്. സജീവൻ സ്വാഗതവും, സൂര്യ വി.എസ്. നന്ദിയും പറഞ്ഞു.

You cannot copy content of this page