എ.ഐ.എസ്.എഫ് തൃശ്ശൂർ ജില്ലാ സമ്മേളനം മെയ് 19,20 തീയതികളിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ

ഇരിങ്ങാലക്കുട : എ.ഐ.എസ്.എഫ് തൃശ്ശൂർ ജില്ലാ സമ്മേളനം മെയ് 19,20 തീയതികളിൽ ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ നടക്കും. മെയ് 19 ന് പ്രതിനിധി സമ്മേളനം എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി കബീർ ഉദ്ഘാടനം നിർവഹിക്കും. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡൻറ് അർജുൻ മുരളീധരൻ അധ്യക്ഷത വഹിക്കും. സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പി ബാലചന്ദ്രൻ എം.എൽ.എ സി.പി.ഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പി ആർ രമേഷ് കുമാർ സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി എസ് സുനിൽകുമാർ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി പ്രദീപ്കുമാർ എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് സംഘാടകസമിതി കൺവീനർ പി മണി എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി മിഥുൻ പോട്ടക്കാരൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിക്കും.

Continue reading below...

Continue reading below...


വൈകീട്ട് സാംസ്കാരിക സദസ്സ് സിപിഐ ജില്ല സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ കൗൺസിൽ അംഗം കെ ശ്രീകുമാർ അധ്യക്ഷത വഹിക്കും. യുവകലാസാഹിതി ജനറൽ സെക്രട്ടറി ഇ എം സതീശൻ സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ പി സന്ദീപ് എ ഐ വൈ എഫ് ജില്ലാ പ്രസിഡൻറ് ബിനോയ് ഷബീർ യുവകലാസാഹിതി മണ്ഡലം സെക്രട്ടറി അഡ്വ. രാജേഷ് തമ്പാൻ സിപിഐ ജില്ലാ കൗൺസിൽ അംഗം എൻ കെ ഉദയ പ്രകാശ് എന്നിവർ പങ്കെടുക്കും.


മെയ് 20 വൈകിട്ട് അഞ്ചുമണിക്ക് പൊതുസമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും സംഘാടകസമിതി ചെയർമാൻ ടി കെ സുധീഷ് അധ്യക്ഷതവഹിക്കും. എഐഎസ്എഫ് സംസ്ഥാന പ്രസിഡൻറ് ആർ എസ് രാഹുൽരാജ് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എസ് ജയ സിപിഐ സംസ്ഥാന കൗൺസിൽ അംഗം രാഗേഷ് കണിയാംപറമ്പിൽ എൻ എഫ് ഐ ഡബ്ല്യു ജില്ലാ സെക്രട്ടറി എം സ്വർണ്ണലത ടീച്ചർ എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ടിവി വിബിൻ എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിക്കും.


സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർത്ഥി റാലി പ്രതിനിധി സമ്മേളനം സാംസ്കാരിക സദസ്സ് കലാ വിജ്ഞാന പരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട് എന്ന് ഭാരവാഹികൾ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന പത്രസമ്മേളനത്തിൽ അറിയിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി മണി എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ് ജില്ലാ പ്രസിഡൻറ് അർജുൻ മുരളീധരൻ ജില്ലാ സെക്രട്ടറി മിഥുൻ പോട്ടോക്കാരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD