ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ ഹയർസെക്കൻഡറി സ്കൂളിലെ 1995 ബാച്ചിലെ സഹപാഠികൾ ഇരുപത്തിയേഴ് വർഷങ്ങൾക്കുശേഷം കൊച്ചി മറൈൻ ഡ്രൈവിലെ ക്രൂയിസിൽ സംഗമം നടത്തി.
മുപ്പത് വർഷങ്ങൾക്കു മുൻപ് ഡോൺബോസ്കോ സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന ഫാ. വർഗീസ് തണ്ണിപ്പാറ മുഖ്യാതിഥിയായി. പൗരോഹിത്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഫാ. വർഗീസ് തണ്ണിപ്പാറക്കുള്ള വിദ്യാർത്ഥികളുടെ ആദരവ് കൂടിയായി സാഗരസംഗമസന്ധ്യ.
സംഗമത്തിൽ പങ്കെടുത്ത അൻപതിലധികം പഴയ വിദ്യാർത്ഥികളിൽ ഏറെപ്പേരും എൽകെജി തൊട്ട് പത്താം ക്ലാസ് വരെ ഡോൺബോസ്കോയിൽ പഠിച്ചവരാണ്. അവരെ നാലാം ക്ലാസ് വരെ പഠിപ്പിച്ച അധ്യാപകർ, യുപി സ്കൂളിലെയും ഹൈസ്കൂളിലെയും അധ്യാപകർ, ഓഫീസ് ജീവനക്കാർ, കായികാധ്യാപകർ, പൂർവ്വവിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾ എന്നിവരടക്കം നൂറ്റിയമ്പ ത്തോളം ആളുകൾ സംഗമത്തിൽ പങ്കെടുത്തു.

പൂർവ്വവിദ്യാർത്ഥിയായ നെൽസൺ ജോസഫ് വരച്ച ഫാ. തണ്ണിപ്പാറയുടെ ഛായാചിത്രം ചടങ്ങിൽ വച്ച് അനാച്ഛാദനം ചെയ്തു.
ചടങ്ങിന്റെ ഭാഗമായി ക്രൂയിസിൽത്തന്നെ ഡിജെ പാർട്ടിയും രാത്രിഭക്ഷണവും ഒരുക്കിയിരുന്നു. പൂർവ്വവിദ്യാർത്ഥികളുടെയും, കുടുംബാംഗങ്ങളുടെയും, അധ്യാപകരുടെയും കലാപരിപാടികളും അരങ്ങേറി. എല്ലാ അധ്യാപകർക്കും പൂർവ്വവിദ്യാർത്ഥികൾക്കും സംഗമത്തിന്റെ സ്മരണികയായി DB 95 returns എന്ന് ആലേഖനം ചെയ്ത മെമ്മെൻ്റോകൾ ചടങ്ങിൽ സമ്മാനിച്ചു.
മറൈൻ ഡ്രൈവിലെ സന്ധ്യയിൽ കടൽക്കാറ്റിന്റെ താളത്തിൽ പതിറ്റാണ്ടുകൾക്കപ്പുറത്തെ ഓർമ്മകൾ പെയ്തിറങ്ങിയ ഈ സംഗമത്തിന് നേതൃത്വം നൽകിയത് നിറ്റോ ജോസ്, പ്രവീൺ എം കുമാർ, അനൂപ് ജോസഫ്, സക്കറിയ ജോൺ, ബിബിൻ കെ വിൻസൻറ്, അലക്സ് ജോസഫ്, കെ ദിനേശ്, ജോൺ പയസ് നിഖിൽ, റോണൽ സ്റ്റാൻലി, ഡോ. തോമസ് രഞ്ജിത്ത്, ഷിന്റോ, ഫ്ലോയ്ഡ് തുടങ്ങിയവരാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive