ഇന്ത്യൻ പവർലിഫ്റ്റിംഗ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളായ അനഘ പി വിയും രോഹിത്ത് എസും

ഇരിങ്ങാലക്കുട : ഇന്ത്യൻ പവർലിഫ്റ്റിംഗ് ടീമിലേക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളായ അനഘ പി വി, രോഹിത്ത് എസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 2024 മെയ്‌ 5 മുതൽ 11 വരെ ഹോങ് കോങ്ങിലാണ് മത്സരം നടത്തപെടുക.

സീനിയർ വിഭാഗത്തിൽ 63 കിലോ വിഭാഗത്തിലാണ് ഇരിങ്ങാലക്കുട സ്വദേശിയായ അനഘ മത്സരിക്കുക. കഴിഞ്ഞ വർഷം അനഘ വേൾഡ് യൂണിവേഴ്സിറ്റി പവർ ലിഫ്റ്റിങ്ങിൽ മത്സരിച്ചിരുന്നു. രോഹിത്ത് ജൂനിയർ വിഭാഗത്തിൽ 74 കിലോ കാറ്റഗറിയിൽ മത്സരിക്കും.

You cannot copy content of this page