എടതിരിഞ്ഞി വില്ലേജ് ഓഫീസിനെ സ്മാർട്ട് വില്ലേജ് ഓഫീസാക്കാൻ ഭരണാനുമതി ലഭിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജ് ഓഫീസിനെ സ്മാർട്ട് വില്ലേജ് ഓഫീസാക്കാൻ ഭരണാനുമതി ലഭിച്ചതായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. നിർമ്മാണത്തിന് അമ്പത് ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആധുനിക സാങ്കേതികവിദ്യാ സഹായത്തോടെ ഓൺലൈനായും പാരമ്പരാഗതരീതിയിലും റവന്യൂ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനുള്ള സ്മാർട് വില്ലേജ് ഓഫീസ് പദ്ധതിയിൽ മണ്ഡലത്തിലെ പൊറത്തിശ്ശേരി, ആളൂർ വില്ലേജ് ഓഫിസുകൾ ഇതിനകം സ്മാർട് വില്ലേജ് ഓഫീസുകളാക്കിക്കഴിഞ്ഞിട്ടുണ്ട്.

continue reading below...

continue reading below..


ഇരിങ്ങാലക്കുട വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസാകുന്ന പ്രവൃത്തി പുരോഗമിച്ചു വരികയുമാണ്. ഇതിനൊപ്പമാണ് മണ്ഡലത്തിലെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റവും വേഗത്തിൽ നടന്നുകിട്ടാൻ സഹായകമായി എടതിരിഞ്ഞി വില്ലേജ് ഓഫീസുകൂടി സ്മാർട് വില്ലേജ് ഓഫീസാക്കാൻ ഭരണാനുമതി ലഭിച്ചിരിക്കുന്നത് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page