ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വായനാദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് വായന മാസാചരണത്തിന് തുടക്കം കുറിച്ചു. യുവകവിയും സംഗമസാഹിതി സെക്രട്ടറിയുമായ അരുൺ ഗാന്ധിഗ്രാം “കുഞ്ഞിക്കയ്യിൽ ഒരു പുസ്തകം ” നൽകി വേദിയിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ നവീന അധ്യക്ഷപദം അലങ്കരിക്കുകയും “അക്ഷരക്കൂട് ” എന്ന നൂതന സംരംഭത്തിന് ആരംഭം കുറിക്കുകയും ചെയ്തു,


പി.ടി.എ പ്രസിഡൻറ് ജയ്സൺ കരപ്പറമ്പിൽ ആശംസകൾ അർപ്പിക്കുകയും കുട്ടികൾക്ക് വായനയ്ക്ക് പുതിയ സാധ്യതകൾ ഒരുക്കുന്ന “ഓപ്പൺ ലൈബ്രറി ” ഔപചാരികമായി പ്രകാശനം ചെയ്തു. കുട്ടികളുടെ നേതൃത്വത്തിൽ കവിതാലാപനം, പ്രസംഗം , ദൃശ്യാവിഷ്കാരം എന്നിവ ഈ ദിനത്തിന്‍റെ മാറ്റ് കൂട്ടി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page