ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വായനദിന റാലി നടത്തി

ഇരിങ്ങാലക്കുട : ദേശീയ വായനദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വായനദിന റാലി നടത്തി. ഇംഗ്ലീഷ്, ഹിന്ദി, മലയാളം സാഹിത്യകാരന്മാരുടെ വചനങ്ങളും ചിത്രങ്ങളും ഒട്ടിച്ച പ്ലക്കാർഡുകളുമായാണ് വിദ്യാർത്ഥികൾ റാലി നടത്തിയത്. വായനയെക്കുറിച്ച് ബോധവത്ക്കരണം നടത്തുകയും സ്വയം വായനയെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ റാലി ലക്ഷ്യമിട്ടത്.


ഹരികൃഷ്ണൻ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ ഇംഗ്ലീഷ് , ഹിന്ദി, മലയാളം , ഭാഷകളിൽ വായനാ പ്രാധാന്യമുള്ള വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കൺവീനർ പ്രേംലത മനോജ്, ശാരിക ജയരാജ്, കെ.സി. ബീന , കൃതി ക , അനീഷ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page