വാരിയർ സമാജം ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു

ഇരിങ്ങാലക്കുട : വാരിയർ സമാജം തൃശ്ശൂർ ജില്ലാ യുവജന വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു. ജില്ലാ യുവജന വേദി പ്രസിഡൻ്റ് ഓംകുമാറിന്‍റെ അധ്യക്ഷതയിൽ നടന്ന അനുമോദന സമ്മേളനം മുൻ ജില്ലാ സെക്രട്ടറി എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു.

continue reading below...

continue reading below..


സുമ വി.ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എൻ.വി. വിജയൻ, മോഹൻദാസ് ആർ. വാരിയർ,കേന്ദ്ര യുവജന വേദി സെക്രട്ടറി സന്ദീപ് ബാലകൃഷ്ണൻ , അരൂൺ ആർ.വാര്യർ, ടി.വി. അരൂൺ , ആർ. ശ്രീറാം എന്നിവർ പ്രസംഗിച്ചു.

You cannot copy content of this page