ഇരിങ്ങാലക്കുട : കേരള ഫിഷറീസ് വകുപ്പും ഇരിങ്ങാലക്കുട നഗരസഭയുടെയും ആഭിമുഖ്യത്തിൽ ഒരു നെല്ലും ഒരു മീനും പദ്ധതിയിൽ മുരിയാട് തെക്കേ പാടം പാടശേഖരത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്‌ഘാടനം നിർവഹിച്ചു.
ഉൾനാടൻ ജലാശയ മത്സ്യകൃഷി വിപുലമാക്കുന്നതിന് ഫിഷറീസ് വകുപ്പ് മത്സ്യ സമൃദ്ധി പദ്ധതി മുഖേന നടത്തിവരുന്ന സംയോജിത കൃഷി രീതിയാണ് ഒരു നെല്ലും ഒരു മീനും പദ്ധതി. നെൽകൃഷി ചെയ്തതിനുശേഷം ഉള്ള ഇടവേളകളിൽ മത്സ്യകൃഷി ചെയ്യുന്നതാണ് രീതി.
പാടശേഖര സമിതിയിൽ ഉൾപ്പെടുന്ന എല്ലാ കർഷകരും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഇരിങ്ങാലക്കുടയിലെ ഏഴു പാടശേഖരങ്ങളിൽ കൂടി ആറു ലക്ഷത്തി നാല്പതിനാലായിരം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. ഇവ ആറുമാസം കാലാവധിക്കുള്ളിൽ വളർച്ച പ്രാപിക്കുന്ന തരത്തിലുള്ള കോമണ്‍ കാര്‍പ്, രോഹു , ഗ്രാസ്കാര്‍പ് എന്നീ ഇനങ്ങളില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
ഈ വർഷം മത്സ്യക്കുഞ്ഞുങ്ങൾ മാത്രമേ നിക്ഷേപിക്കുന്നുള്ളൂ. നെൽകൃഷി കഴിഞ്ഞ് വെള്ളം കയറിക്കിടക്കുന്ന എല്ലാ പാടശേഖരങ്ങളിലും ആണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത് എന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു.
ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ടിവി ചാർളി, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ ലിസി പി.ഡി, പ്രൊമോട്ടർ ശരത്ത്, പാടശേഖര സമിതി പ്രസിഡൻറ് ജോയ് കുടലി, സെക്രട്ടറി നിഷ അജയൻ, വാർഡ് കൗൺസിലർ സരിത സുഭാഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O