മാങ്ങാ പറിക്കുന്നതിനായി കയറി കൊമ്പിൽ വീണു കിടക്കുകയായിരുന്നയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കല്ലേറ്റുംകര : മാങ്ങാ പറിക്കുന്നതിനായി കയറി 30 അടി ഉയരത്തിൽ അബോധവസ്ഥയിലായി ഇറങ്ങാൻ പറ്റാതെ മാവിൻ കൊമ്പിൽ വീണു കിടക്കുകയായിരുന്നയാളെ ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കല്ലേറ്റുംകര ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം പണഞ്ചിക്കുന്നത് വീട്ടിൽ ശശികലയുടെ വീട്ടുപറമ്പിലെ മാവിൽ മാങ്ങാ പറിക്കുന്നതിനു കയറിയ കൊഴുവേലിപ്പറമ്പിൽ ഡേവിസ് (55)എന്നയാൾ 30 അടി ഉയരത്തിൽ അബോധവസ്ഥയിലായി ഇറങ്ങാൻ പറ്റാതെ മാവിന്റെ കൊമ്പിൽ വീണു കിടക്കുകയായിരുന്നു.

Continue reading below...

Continue reading below...


നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഉടൻ അഗ്നിരക്ഷാസേന ലഡ്‌ഡർ , റോപ്പ്, നെറ്റ് എന്നിവയുടെ സഹായത്തോടെ മുകളിൽ കയറി ഇദ്ദേഹത്തെ താഴെ ഇറക്കി പുല്ലൂർ മിഷൻ ആശുപത്രിയിൽ എത്തിച്ചു രക്ഷപ്പെടുത്തി.


ഇരിങ്ങാലക്കുട അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ് മണിയൻ, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ എം എൻ. സുധൻ, ഫയർ & റെസ്ക്യൂ ഓഫീസർമാരായ സി ഗോകുൽ, കെ എസ് സുമേഷ്, ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർ എസ്. സന്ദീപ്, ഹോം ഗർഡ് കെ എ ലിസ്സെൻ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നാട്ടുകാരനായ യദു എന്നയാളും സേനയുടെ സഹായത്തിനു ഉണ്ടായിരുന്നു.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD