വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്ത് മുരിയാട് ഗ്രാമപഞ്ചായത്ത്

മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്തിന്‍റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. എസ് സി, ജനറൽ വിഭാഗങ്ങളിൽ നിന്നായി നൂറ്റമ്പതിൽപരം വയോജനങ്ങൾക്ക് കട്ടിൽ വിതരണത്തിന്‍റെ ആനുകൂല്യം ലഭിക്കുക. മുരിയാട് ആദ്യഘട്ടത്തിൽ 70 പേർക്കാണ് വിതരണം നടത്തിയത്.

continue reading below...

continue reading below..

വനിത വ്യവസായ കേന്ദ്രത്തിൽ വച്ച് നടന്ന കട്ടിൽ വിതരണം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ രതി ഗോപി, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, നിജി വത്സൻ, കെ വൃന്ദ കുമാരി ,ശ്രീജിത്ത് പട്ടത്ത്, നികിത അനൂപ്, സേവ്യർ ആളുക്കാരൻ ,മണി സജയൻ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .അസിസ്റ്റൻറ് സെക്രട്ടറി പുഷ്പലത സ്വാഗതവും, ഐ സി ഡി എസ് സൂപ്പർവൈസർ അൻസാ എബ്രഹാം നന്ദിയും പറഞ്ഞു.

You cannot copy content of this page