വൊക്കേഷണൽ ഹൈയർ സെക്കണ്ടറി വിദ്യാലയങ്ങളിലെ കുട്ടികൾക്കായി നടപ്പിലാക്കിയ  ഇന്നോവെറ്റ് ദ്വിദിന ശില്പശാല സമാപിച്ചു

വെള്ളാങ്ങല്ലുർ : സമഗ്ര ശിക്ഷാ കേരളയും, പൊതുവിദ്യാഭ്യാസ വകുപ്പും, വെള്ളാങ്ങല്ലുർ ബി ആർ സിയും   സംയുക്തമായി വൊക്കേഷണൽ ഹൈയർ സെക്കണ്ടറി വിദ്യാലയങ്ങളിലെ കുട്ടികൾക്കായി നടപ്പിലാക്കുന്ന  ഇന്നോവെറ്റ്  ദ്വിദിന ശില്പശാലയ്ക്ക്  സമാപനമായി.

continue reading below...

continue reading below..

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്‌ഘാടനം നിർവഹിച്ചു. വേളൂക്കര ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ഗാവരോഷ് എ.വി. അധ്യക്ഷനായിരുന്നു. കൊടുങ്ങല്ലൂർ സയൻസ് സെന്റർ ഡയറക്ടർ ശ്രീജിത്ത് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. ജി.വി.എച്ച്.എസ്.എസ് പുത്തൻച്ചിറ പ്രിൻസിപ്പാൾ ഇൻ ചാർജ് താഹിറ ടീച്ചർ, പി ടി എ പ്രസിഡന്റ് റാഫി , എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.  5 ഗ്രൂപ്പുകൾ അവരുടെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ഒരു പ്രശ്നം കണ്ടെത്തുകയും അതിന്റെ  പ്രോട്ടോടൈപ്പ്  തയ്യാറാക്കി ചടങ്ങിൽ അവതരിപ്പിക്കുകയും ചെയ്യ്തു.

ബി.ആർ.സി വെള്ളാങ്ങല്ലൂർ  ബിപിസി  ഗോഡ് വിൻ റോഡ്രിഗ്‌സ് സ്വാഗതവും, ജി.വി.എച്ച്.എസ്.എസ് പുത്തൻച്ചിറ സ്കൂളിലെ കരിയർ ഗൈഡൻസ് കോർഡിനേറ്റർ നവാബ്  ആർ.എ.ചടങ്ങിൽ നന്ദിയും  പറഞ്ഞു.

You cannot copy content of this page