കേരള കലാമണ്ഡലത്തിൽ നിന്നും ഗവേഷണബിരുദം കരസ്ഥമാക്കിയ അമ്മന്നൂർ രജനീഷ് ചാക്യാരെ ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അനുമോദിച്ചു

ഇരിങ്ങാലക്കുട : കേരള കലാമണ്ഡലത്തിൽ നിന്നും പെർഫോമിംഗ് ആർട്സ് / കൂടിയാട്ടം വിഭാഗത്തിൽ ഗവേഷണബിരുദം കരസ്ഥമാക്കിയ ഡോക്ടർ അമ്മന്നൂർ രജനീഷ് ചാക്യാരെ ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അനുമോദിച്ചു . കഥകളി ക്ലബ്ബ് പ്രസിഡന്റ് അനിയൻ മംഗലശ്ശേരിയുടെ സാന്നിദ്ധ്യത്തിൽ ക്ലബ്ബിന്റെ രക്ഷാധികാരി എം എ അരവിന്ദാക്ഷൻ അംഗവസ്ത്രം നൽകി അദ്ദേഹത്തെ അനുമോദിച്ചു. സെക്രട്ടറി രമേശൻ നമ്പീശൻ ആമുഖമായി സംസാരിച്ചു.

Continue reading below...

Continue reading below...

കൂടിയാട്ടം പുരുഷവേഷത്തിൽ കേരള കലാമണ്ഡലത്തിൽനിന്നും ഗവേഷണബിരുദം നേടുന്ന പ്രഥമ കൂടിയാട്ടം കലാകാരനാണ് അമ്മന്നൂർ രജനീഷ് ചാക്യാർ .”നിർവ്വഹണാഭിനയസങ്കേതം കൂടിയാട്ടത്തിൽ – ഒരു വിമർശനാത്മകപഠനം” എന്നവിഷയത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം പത്തുവർഷത്തിലധികം പ്രസ്തുതവിഷയത്തിൽ ഗവേഷണം നടത്തി.

മറുപടി പ്രസംഗത്തിൽ കൂടിയാട്ടത്തിൽ തന്റെ ഗുരുക്കന്മാരായ അമ്മന്നൂർ മാധവച്ചാക്യാർ, അമ്മന്നൂർ പരമേശ്വരച്ചാക്യാർ, അമ്മന്നൂർ കുട്ടൻ ചാക്യാർ, ഉഷാ നങ്ങ്യാർ, വേണു ജി എന്നിവരെ പ്രത്യേകം കൃതജ്ഞതയോടെ സ്മരിച്ചു.