ചികിത്സാധന സഹായത്തിനായി വിവേകാനന്ദ ഗ്രാമസേവാ സമിതിയും, വിമലമാതാ പള്ളി കമ്മറ്റിയും സംയുക്തമായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

കുഴിക്കാട്ടുകോണം : കുഴിക്കാട്ടുകോണം സ്വദേശി ഡോ. ടോണി അമ്പാടന്‍റെ ചികിത്സാധന സഹായത്തിനായി വിവേകാനന്ദ ഗ്രാമസേവാസമിതിയും, വിമലമാതാപള്ളി കമ്മറ്റിയും സംയുക്തമായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. വിമലമാതാ പള്ളി വികാരി ഫാദർ സിനു അരിമ്പൂപറമ്പിൽ വിതരണോത്ഘാടനം നമ്പ്യങ്കാവ് വാർഡ് കൗൺസിലർ സരിത സുഭാഷിന് ബിരിയാണി നൽകി കൊണ്ട് നിർവഹിച്ചു.

സന്തോഷ്‌ കാര്യാടാൻ, ശരത്. കെ.എം പള്ളി കമ്മറ്റി ഭാരവാഹികളായ ഹരീഷ് കണ്ടംകുളത്തി, സിജോ സണ്ണി, ഫെബിൻ വർഗീസ്, ജോയ് മാളിയേക്കൽ വിവേകാനന്ദ ഗ്രാമസേവാ സമിതി പ്രവർത്തകരായ മനു ഇത്തിക്കുളം, സുഭാഷ് കെ. വി, രനൂപ്, ഹരിദാസൻ ടി എസ്, ലിജു ചെമ്പാറ, കാർത്തികേയൻ എന്നിവർ നേതൃത്വം നൽകി.

continue reading below...

continue reading below..