കൊറ്റനലൂർ : വേളൂക്കര ഗ്രാമപഞ്ചായത്ത് കഴിഞ്ഞ 26 വർഷമായി പ്രസിദ്ധീകരിച്ചു വരുന്ന ഗ്രാമജാലകത്തിൻ്റെ വിഷു ഈസ്റ്റർ റംസാൻ പതിപ്പ് ആർടിസ്റ്റ് മോഹൻ ദാസ് കലാമണ്ഡലം സൗമ്യ സതീഷ് ബാബുവിനു നല്കി പ്രകാശനം ചെയ്തു. ഡിജിറ്റൽ പതിപ്പിൻ്റെ പ്രകാശനം യൂസഫ് കൊടകരപ്പറമ്പിൽ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ധനീഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഡിറ്റർ തുമ്പൂർ ലോഹിതാക്ഷൻ, സെബി മാളിയേക്കൽ, ടി.എസ്.സജീവൻ മാസ്റ്റർ, സിൻ്റോ കോങ്കോത്ത്, ബിബിൻ തുടിയത്ത്, രഞ്ജിത ,മൈ ഷുക്ക് കരൂപ്പടന്ന എന്നിവർ പ്രസംഗിച്ചു. മെമ്പർ പി.വി.മാത്യു സ്വാഗതവും സി ആർ ശ്യാംരാജ് നന്ദിയും പ്രകാശിപ്പിച്ചു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O