കലാമണ്ഡലം ശിവദാസ് ആശാന് വീരശൃംഗല സമർപ്പണ ചടങ്ങുകൾ മെയ് 19, 20 തീയതികളിൽ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ


ഇരിങ്ങാലക്കുട : കഥകളി രംഗത്തും മേള രംഗത്തും പ്രസിദ്ധനായ കലാമണ്ഡലം ശിവദാസ് ആശാന് ശിഷ്യരും സഹൃദയരും വിശിഷ്ട ആദരവായ വീരശൃംഖല നൽകി ആദരിക്കുന്ന ചടങ്ങ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ 2023 മെയ് 19,20 വെള്ളി,ശനി ദിവസങ്ങളിൽ സംഘടിപ്പിക്കുന്നു.

സാമൂഹ്യരംഗത്തെയും കലാരംഗത്തെയും ആദരണീയരും പ്രശസ്തരുമായ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് രണ്ട് ദിനരാത്രം നീണ്ടുനിൽക്കുന്ന ഗുരുദക്ഷിണ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ കലാമാമാങ്കം സംഘടിപ്പിക്കുന്നത്.

മെയ് 19 വെള്ളിയാഴ്ച രാവിലെ 11:30 ന് പാണ്ടിമേളം പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ കലാമണ്ഡലം ശിവദാസ് ആശാന്‍റെ ശിഷ്യന്മാരും പ്രമുഖ കലാകാരന്മാരും പങ്കെടുക്കുന്നു.1.30 ന് സുഹൃദ് സംഗമം സാമൂഹ്യ രാഷ്ട്രീയ കലാരംഗത്തെ പ്രമുഖരും കലാമണ്ഡലം ശിവദാസ് ആശാന്‍റെ സതീർത്ഥ്യരും, സഹൃദയരും, ശിഷ്യരും, അഭ്യുദയകാംക്ഷികളും പങ്കെടുക്കുന്നു. 3 മണിക്ക് തവിൽ ലയ വിന്യാസം, തവിൽ ചക്രവർത്തി കലൈമാമണി മന്നാർഗുടി ഡോ. ആർ വാസുദേവൻ. 4.30 ന് ഭരതനാട്യം ഡോ. ജാനകി രംഗരാജൻ ( യു.എസ്.എ). 6.30 ന് കഥകളി ദുര്യോധന വധം.


മെയ് 20 ശനിയാഴ്ച രാവിലെ 9 മണിക്ക് ശ്രുതിലയം, കുറുങ്കുഴൽ പല്ലാവൂർ കൃഷ്ണൻകുട്ടി, പുല്ലാങ്കുഴൽ രാജേഷ് കല്ലേകുളങ്ങര, ഇടയ്ക്ക് തൃപ്പൂണിത്തുറ കൃഷ്ണദാസ് അരുൺ കൃഷ്ണദാസ്.10 മണിക്ക് ഇരട്ട തായമ്പക സദനം വാസുദേവൻ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ.12 മണിക്ക് വയലിൻ കച്ചേരി വയലിൽ മൈസൂർ നാഗരാജ്, മൈസൂർ മഞ്ജുനാഥ്. മൃദംഗം സംഗീത കലാനിധി തിരുവാരൂർ ഡോ. ഭക്തവത്സലം, ഘടം ഗിരിധർ ഉടുപ്പ 2.30 ന് പഞ്ചവാദ്യം.

മെയ് 20 ശനിയാഴ്ച 4 .30ന് നടക്കുന്ന വീരശൃംഖല സമർപ്പണ ചടങ്ങ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. പത്മവിഭൂഷൻ ഉദയനാൾ പുരം ശിവരാമൻ വീരശൃംഖല സമർപ്പണം നടത്തും. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പത്മശ്രീ പെരുവനം കുട്ടന്മാരാർ എന്നിവർ പ്രശസ്തിപത്ര സമർപ്പണം നിർവഹിക്കും. ചടങ്ങിൽ തൃശ്ശൂർ എം.പി ടി.എൻ പ്രതാപൻ അധ്യക്ഷത വഹിക്കും.


രാത്രി 7 മണിക്ക് വാദ്യസമുന്നയം. പത്മവിഭൂഷൻ ഉമയാൾപുരം പുരം ശിവരാമൻ. ചെണ്ട പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ. ഘടം ഗിരിധർ ഉടുപ്പ. ഗഞ്ചിറ ജി. ഗുരുപ്രസന്ന. വയലിൻ ആറ്റുകാൽ സുബ്രഹ്മണ്യം. മെയ് മാസത്തിൽ 19, 20 തീയതികളിൽ നടക്കുന്ന ‘ഗുരുദക്ഷിണ’യ്ക്ക് വേണ്ടി സംഘടക സമതി ചെയർമാൻ കലാനിലയം ഉദയൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page