സംരംഭം ആരംഭിക്കാൻ താല്പര്യം ഉള്ള പ്രദേശവാസികൾക്ക് 3 ദിവസത്തെ സംരംഭകത്വ വികസന പരിശീലനം നഗരസഭ ടൗൺ ഹാളിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : നഗരസഭയിൽ നടപ്പിലാക്കിയ ഒപ്പം ക്യാമ്പയ്ന്റെ തുടർനടപടിയായി സംരംഭം ആരംഭിക്കാൻ താല്പര്യം ഉള്ള പ്രദേശവാസികൾക്ക് മൂന്നു ദിവസത്തെ സംരംഭകത്വ വികസന പരിശീലനം NULM ന്റെ നേതൃത്വത്തിൽ ഏപ്രിൽ 10, 11, 12 തീയതികളിൽ ആയി നഗരസഭ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്നു. നഗരസഭാവാസികളായ മുപ്പതോളം സംരംഭകരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റ് ഗ്രൂപ്പിൽ നിന്നുള്ള പരിശീലകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.


പരിശീലനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി തിങ്കളാഴ്ച്ച നഗരസഭാ ടൗൺ ഹാളിൽ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ചാർളി ടിവി അധ്യക്ഷനായ ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ സ്വാഗതം ആശംസിച്ചു.വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ, ആരോഗ്യകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, വാർഡ് കൗൺസിലർമാരായ അൽഫോൻസാ തോമസ്, പി ടി ജോർജ്, ജയാനന്ദൻ ടി കെ, നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ് കെ എം, സി ഡി എസ്സ് ചെയർപേഴ്സൺമാരായ പുഷ്പാവതി പി കെ, ഷൈലജ ബാലൻ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.



NULM സിറ്റി മിഷൻ മാനേജർ ശാരിക അശോക്, കമ്മ്യൂണിറ്റി ഓർഗനൈസർമാരായ രാജി ഇ ആർ, നീതു പി എസ്സ് മുതലായവർ ചടങ്ങിന് നേതൃത്വം നൽകി. NULM സിറ്റി പ്രോജക്ട് ഓഫീസർ നൗഷാദ് എ നന്ദി അറിയിച്ചതോടെ ഉദ്ഘാടന ചടങ്ങുകൾ അവസാനിക്കുകയും തുടർന്ന് കുടുംബശ്രീ എം ഇ സി മാരായ ശാന്തി, ജോസഫൈൻ എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം ആരംഭിക്കുകയും ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയിൽ ഒരു സംരംഭം ആരംഭിച്ച് അവ കൃത്യമായി നടത്തി പൂർണമായും വിജയിപ്പിക്കുന്നതിനാവശ്യമായ രീതികളെ കുറിച്ച് പഠിപ്പിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page