ഇരിങ്ങാലക്കുട : കരൾ സംബന്ധമായ അസുഖബാധിതനയ നഗരസഭ 19-ാം വാർഡിൽ താമസിക്കുന്ന പുല്ലിരിക്കൽ അയ്യപ്പക്കുട്ടി മകൻ വിനോദിന് (50 ) കരൾമാറ്റി വക്കാനുള്ള ഓപ്പറേഷന് ഇരിങ്ങാലക്കുടക്കാർ കൈകോർത്തപ്പോൾ….. കരൾ പകുത്ത് നൽകാൻ ഭാര്യ അജിതകുമാരിയും.
നഗരസഭ 19-ാം വാർഡിൽ താമസിക്കുന്ന പുല്ലിരിക്കൽ അയ്യപ്പക്കുട്ടി മകൻ വിനോദ് (50 ) ദീർഘനാളായി കരൾ സംബന്ധമായ അസുഖബാധിതനാണ്. കരൾമാറ്റി വെയ്ക്കുകയല്ലാതെ വേറെ മാർഗമില്ലെന്ന് ഡോക്ടർമാർ അറിയിച്ചപ്പോൾ കരൾ പകുത്ത് നൽകാൻ ഭാര്യ അജിതകുമാരി തയ്യാറാണ്, എന്നാൽ ഓപ്പറേഷനുള്ള തുക കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ വാർഡ് കൗൺസിലറുടെ താല്പര്യപ്രകാരം ഒരു സമിതി രൂപികരിച്ചു.
കൗൺസിർ ഫെനി എബിൻ വെളളാനിക്കാരൻ ചെയർപേഴ്സനയും, മിനി കാളിയങ്കര ജനറൽ കൺവീനർ ആയും, കണ്ണൻ തണ്ടാശ്ശേരി ട്രഷററായും .സമിതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. നല്ലവരായ നാട്ടുകാരുടെ സഹകരണത്താൽ 19 ലക്ഷത്തോളം രൂപ സമാഹരിക്കാൻ കഴിഞ്ഞു. കൂടാതെ, ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുവിൻ്റെ പ്രത്യേക നിർദ്ദേശാനുസരണം സംസ്ഥാന സാമൂഹ്യ സുരക്ഷ യുടെ സഹായം15 ലക്ഷം രൂപ കൂടിയായപ്പോൾ 34 ലക്ഷം രൂപയോളം ലഭിച്ചു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews