ഇംഗ്ലണ്ടിലെ യോർക്ക് സിറ്റിയിൽ ‘ശ്രുതി UK’യുടെ വാർഷിക ദിനത്തോടനുബന്ധിച്ച് വിഷു ദിനത്തിൽ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരുടെ കൂടിയാട്ടം

ഇരിങ്ങാലക്കുട : ശ്രുതി U.K യുടെ പത്തൊമ്പതാമത് വാർഷികദിനത്തോടനുബന്ധിച്ച് ഇംഗ്ലണ്ടിലെ യോർക്കിലുള്ള ക്വീൻ മാർഗരറ്റ് സ്കൂളിൽ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരുടെ കൂടിയാട്ടം ഏപ്രിൽ 15 ശനിയാഴ്ച നടക്കും.

കലാപ്രേമികളായ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് 2005-ൽ ആണ് ഇംഗ്ലണ്ടിൽ ‘ശ്രുതി’ എന്ന സംഘടന രൂപീകരിച്ചത്. വിഷു ദിനത്തിൽ ഉച്ചയ്ക്ക് 1:30ന് നടക്കുന്ന കൂടിയാട്ടത്തിന്റെ കഥ കല്യാണസൗഗന്ധികം. ഭീമസേനനായി രജനീഷും, ദ്രൗപദിയായി ഭദ്ര. പി.കെ.എം വേഷമിടും. മിഴാവിൽ കലാമണ്ഡലം രവികുമാർ മേളം ഒരുക്കും. ഏപ്രിൽ 16ന് മലയാളികളായ ആസ്വാദകർക്ക് രജനീഷ് ചാക്യാർകൂത്തും അവതരിപ്പിയ്ക്കും.


മാതൃഭൂമിയുടെ ആർട്ട് എഡിറ്ററായി സേവനമനുഷ്ഠിച്ചുവരുന്ന പ്രശസ്ത ചിത്രകാരനും മലയാളത്തിലെ പ്രമുഖരായ പല എഴുത്തുകാരുടെയും കഥാപാത്രങ്ങൾക്ക് വരകളിലൂടെ ജീവൻ പകർന്ന ആർട്ടിസ്റ്റ് മദനനാണ് ഇത്തവണ ചടങ്ങിലെ മുഖ്യാതിഥി. ശ്രുതി കൂട്ടായ്മയിലെ അംഗങ്ങൾ ഒരുക്കുന്ന സംഗീതസന്ധ്യ, നാടകം, നൃത്തം എന്നിവയാണ് മറ്റു പരിപാടികൾ. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക www.sruthionline.com

.

continue reading below...

continue reading below..