അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവ ക്ഷേത്രം ശ്രീരുദ്രം ഹാളിൽ മെയ് 5 മുതൽ 12 വരെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സംഘടിപ്പിക്കുന്നു. സ്വാമി നിഗമാനന്ദ തീർത്ഥ പാദര്‍ ആചാര്യനായും ബ്രഹ്മശ്രീ പെരുമ്പള്ളി ഗണേശൻ നമ്പൂതിരി, മായ മേനോൻ മുംബൈ എന്നിവർ സഹാചാര്യൻമാരുമായിരിക്കും.
മെയ് 5 ഞായറാഴ്ച വൈകുന്നേരം 6.30ന് ഭാഗവാത മാഹാത്മ്യ പാരായണത്തോടു കൂടി സപ്താഹത്തിന് തുടക്കം കുറിക്കും. എല്ലാ ദിവസവും രാവിലെ ആറുമണി മുതൽ വൈകുന്നേരം 6 മണി വരെയാണ് സപ്താഹം .
മെയ് 9 വ്യാഴം ശ്രീകൃഷ്ണാവതാരവും, 10, വെള്ളിയാഴ്ച ഉച്ചയ്ക്ക് രുഗ്മിണി സ്വയംവരത്തോടനുബന്ധിച്ച് ഘോഷയാത്രയും ഉണ്ടാകും.
മെയ് പതിനൊന്നാം തീയതി ശനിയാഴ്ച രാവിലെ 5.30 മുതൽ സുകൃത ഹോമം ഉണ്ടായിരിയ്ക്കും. ദർശന സമയം രാവിലെ 8.30 ന് ആണ്. വളരെ ശ്രേയസ്കരമായ ഈ ഹോമത്തിൽ പങ്കാളികാൻ താല്പര്യമുള്ളവർക്ക് ക്ഷേത്രം കൗണ്ടറിലോ , സപ്താഹ വേദിയിലോ മുൻകൂട്ടി ബുക്കു ചെയ്യാവുന്നതാണ്.
പതിനൊന്നാം തീയതി വൈകുന്നേരം 6 30ന് മേജർ സെറ്റ് കഥകളി ഉണ്ടായിരിക്കും. കഥ കുചേലവൃത്തം. സർവ്വശ്രീ കലാനിലയം രാഘവനാശാൻ, കലാനിലയം ഗോപി, ശ്രീമതി ഗിരിജ വാര്യർ എന്നിവർ കഥകളിയിൽ പങ്കെടുക്കും. പന്ത്രണ്ടാം തീയതി ഉച്ചയോടെ സപ്താഹത്തിന് പരിസമാപ്തി കുറിക്കും.
സപ്താഹത്തിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾക്ക് എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com