പുതിയ ടൗൺ ഹോൾ ഷോപ്പിംഗ് കോംപ്ലക്സ് മാതൃക ഇരിങ്ങാലക്കുട നഗരസഭ പുറത്തുവിട്ടു – സൗകര്യങ്ങളെ കുറിച്ച് അറിയാം …

വിശാലമായ വാണിജ്യ കേന്ദ്രം, ഓഫീസ് ഏരിയകൾ, കോൺഫറൻസ് ഹാൾ, താമസ സൗകര്യം എന്നിവയ്ക്കൊപ്പം ഭാവിയിൽ മൾട്ടിപ്ലക്സ് തീയേറ്റർ, ഫുഡ് മാൾ എന്നിവ സ്ഥാപിക്കാനും ഉള്ള സൗകര്യങ്ങൾ തെരഞ്ഞെടുക്കപ്പെട്ട ഡിസൈനിൽ കൊടുത്തിട്ടുണ്ട്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ പുതിയ ടൗൺ ഹോൾ ഷോപ്പിംഗ് കോംപ്ലക്സ് മാതൃക പുറത്തുവിട്ടു . ഉന്നത തല സമിതിയിൽ അവതരിപ്പിച്ചവയിൽ നിന്ന് മികച്ച ഡിസൈൻ ആയി ഏർത് സ്‌കേപ്പ് ആർകിടെക്ട്‌സിൻ്റെ ഡി പി ആർ തിരഞ്ഞെടുത്തു.46,860 സ്ക്വയർ ഫീറ്റ് ഏരിയയും, 31,140 സ്ക്വയർ ഫീറ്റ് പാർക്കിംഗ് ഏരിയയും ആയുള്ള അത്യാധുനിക ടൗൺഹോൾ ഷോപ്പിംഗ് കോംപ്ലക്സ് നഗരത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റും എന്ന് നഗരസഭാ ചെയർ പേഴ്സൺ സുജ സഞ്ജീവ് കുമാർ പറഞ്ഞു.

വിശാലമായ വാണിജ്യ കേന്ദ്രം, ഓഫീസ് ഏരിയകൾ, കോൺഫറൻസ് ഹാൾ, താമസ സൗകര്യം എന്നിവയ്ക്കൊപ്പം ഭാവിയിൽ മൾട്ടിപ്ലക്സ് തീയേറ്റർ, ഫുഡ് മാൾ എന്നിവ സ്ഥാപിക്കാനും ഉള്ള സൗകര്യങ്ങൾ തെരഞ്ഞെടുക്കപ്പെട്ട ഡിസൈനിൽ കൊടുത്തിട്ടുണ്ട്. അംഗ പരിമിതർക്കും പൂർണമായും ഉപയോഗിക്കാവുന്ന രീതിയിൽ വിഭാവനം ചെയ്യപെട്ടതാണ് കെട്ടിടഘടന.

You cannot copy content of this page