ഇലക്ട്രിക് പോസ്റ്റ് മാറ്റാതെ അശാസ്ത്രീയ കാന നിർമ്മാണമെന്ന് ആരോപണം

മാപ്രാണം : നന്തിക്കര മാപ്രാണം RIDF ഫണ്ട് ഉപയോഗിച്ച് റോഡ് പണിയുടെ ഭാഗമായി മാപ്രാണം പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിലവിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റാതെയാണ് കാന നിർമ്മാണം നടത്തിവരുന്നതിനെതിരെ പ്രതിഷേധം.

continue reading below...

continue reading below..ഈ ഇലക്ട്രിക് പോസ്റ്റ് കാനയുടെ നടുവിൽ നിന്ന് മാറ്റുന്നതിനായി നാളിതുവരെ നടപടികൾ ഒന്നും അധികൃതർ എടുക്കാത്തതിൽ വെള്ളിയാഴ്ച രാവിലെ പൊതുപ്രവർത്തകൻ ഷിയാസ് പാളയംകോഡിന്റെ നേതൃത്വത്തിൽ ഈ ജംഗ്ഷനിൽ പ്രതിഷേധ സമരം നടത്തി.

ഒരു ദിവസത്തിനകം കൃത്യമായി നടപടികൾ എടുക്കാത്ത പക്ഷം പി.ഡബ്ലിയൂ.ഡി ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്നും ഷിയാസ് പാളയംകോട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You cannot copy content of this page