ലഹരിക്കെതിരെ ക്രിക്കറ്റ്‌ ലഹരി – മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികളും, അദ്ധ്യാപകരും, പി.ടി.എ, മാനേജ്മെന്റ് പ്രതിനിധികളും അണിനിരന്ന ക്രിക്കറ്റ്‌ മത്സരം അരങ്ങേറി

മാപ്രാണം : വിദ്യാർത്ഥി സൗഹൃദ വിദ്യാലയമായ മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികളും (സൗത്ത് ആഫ്രിക്ക ) അദ്ധ്യാപകരും പി ടി എ പ്രതിനിധികളും മാനേജ്മെന്റ് പ്രതിനിധികളും (ഇന്ത്യ ) അണിനിരന്ന വാശിയേറിയ ക്രിക്കറ്റ്‌ മത്സരം അരങ്ങേറി. സ്കൂൾ മാനേജർ ഫാ. ജോയ് കടമ്പാട്ട് മത്സരം ഉദ്‌ഘാടനം നിർവഹിച്ചു.

ഇരിങ്ങാലക്കുട അസിസ്റ്റന്റ് ഇൻസ്‌പെക്ടർ എക്സൈസ് ഡിപ്പാർട്മെന്റ് അനൂപ് കുമാർ എം ജി ലഹരി വിരുദ്ധ സന്ദേശം നൽകുകയും ലഹരി വിരുദ്ധ പ്രതിജ്ഞകുട്ടികൾക്ക് ചൊല്ലിക്കൊടുക്കുകയും ചെയ്തു. പി ടി എ പ്രസിഡന്റ്‌ അഡ്വ. സിജു പാറേക്കാടൻ ആശംസകൾ നേർന്നു . സ്കൂൾ പ്രിൻസിപ്പൽ ബാബു പി എ സ്വാഗതവും, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഗംഗ എംപി നന്ദിയും അർപ്പിച്ചു.


ക്രിക്കറ്റ്‌ മത്സരത്തിൽ ആദ്യം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തത് അദ്ധ്യാപക മാനേജ്മെന്റ് പി.ടി.എ പ്രതിനിധികൾ ആയിരുന്നു. ബെസ്റ്റ് ബാറ്റ്സ്മാൻ -മിഥുൽ, മാൻ ഓഫ് ദി മാച്ച് – ബെഞ്ചമിൻ, ബൗളർ -സിജു പാറേക്കാടാൻ, കീപ്പർ -ജിജോരാജ്, ഫെയർ പ്ലയെർ -എട്വാർഡ് സിജു, ബെസ്റ്റ് കാച്ച് -സൂരജ്, ബെസ്റ്റ് ഫീൽഡർ -ആൽബർട്ട് പി എ എന്നിവരെ തിരഞ്ഞെടുത്തു. ആവേശകരമായ ക്രിക്കറ്റ്‌ മത്സരത്തിൽ അദ്ധ്യാപക മാനേജ്മെന്റ് പി ടി എ പ്രതിനിധികൾ അണിനിരന്ന ടീം വിജയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page