വളയിട്ട കൈകൾക്ക് റോബോട്ടും വഴങ്ങുമെന്ന് തെളിയിച്ച് ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജ് – JOSEPH-Al-NE സാക്ഷാത്കാരത്തിലേക്ക്

ഇരിങ്ങാലക്കുട : കേരളത്തിലെ ആർട്സ് ആൻ്റ് സയൻസ് കോളേജുകളുടെ ചരിത്രത്തിൽ ആദ്യമായി രൂപകൽപ്പന ചെയ്യപ്പെട്ട റോബോട്ടിക്ക് പ്രോജക്ട് എന്ന നേട്ടം ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ്) കോളേജിനു സ്വന്തം. വളയിട്ട കൈയ്യുകൾക്ക് റോബോട്ടും വഴങ്ങുമെന്നു തെളിയിച്ചിരിക്കുകയാണ് കോളേജിലെ ബി.വോക് മാത്തമാറ്റിക്സ് – ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗം വിദ്യാർത്ഥികൾ.



ഇൻ്റേൺഷിപ്പിൻ്റെ ഭാഗമായി ഇരുപത്തഞ്ചു വിദ്യാർത്ഥികൾ അഞ്ചുഗ്രൂപ്പുകളായി ഐ-ഹബ് എന്ന കമ്പനിയുടെ സഹകരണത്തോടെ ചെയ്ത പ്രവർത്തനമാണ് JOSEPH -Al- NE എന്ന റോബോട്ടിൻ്റെ സാക്ഷാത്കാരത്തിലേക്ക് നയിച്ചത്. ബി. വോക് മാത്തമാറ്റിക്സ് ആൻ്റ് ആർട്ടിഫിഷൽ ഇൻ്റലിജൻസ് വിഭാഗം അധ്യാപിക അഞ്ജു പി. ഡേവിസ് നേതൃത്വം നൽകി. വ്യക്തികളുടെ മുഖം തിരിച്ചറിയൽ, ശബ്ദം തിരിച്ചറിയൽ, തത്സമയവിവരങ്ങൾ ചോദിച്ചറിയുന്നതിനുള്ള ചാറ്റ്ബോട്ട് സംവിധാനം, ആളുകൾക്ക് സുഗമമായി കോളേജ് സേവനങ്ങൾ ലഭ്യമാക്കാൻ വികസിപ്പിച്ചെടുത്ത മാപ്പ് – നാവിഗേഷൻ സംവിധാനം, ലൈബ്രറിയിലെ പുസ്തകങ്ങൾ കണ്ടെത്താനും അവയിലെ ആശയങ്ങൾ പറഞ്ഞുതരാനും സഹായിക്കുന്ന, കാഴ്ചപരിമിതരായ കുട്ടികൾക്കും പ്രയോജനപ്രദമാകുന്ന റോബോട്ടിക്ക് ലൈബ്രറി എന്നിങ്ങനെ അത്യാധുനിക സവിശേഷതകൾ അടങ്ങിയിട്ടുള്ള റോബോട്ടിക്ക്‌ പ്രോജക്ടാണ് JOSEPHAl- NE.



വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ പരിപോഷിപ്പിക്കുന്നതിനൊപ്പം സാങ്കേതികവിദ്യയിലൂടെ സമൂഹത്തിൻ്റെ വികസനം എന്ന ലക്ഷ്യത്തെ ഉറപ്പുവരുത്തുകയാണ് ഈ പ്രോജക്ടിലൂടെ സെൻ്റ്. ജോസഫ് കോളേജ്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പൊതു സേവനങ്ങൾ എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകൾക്കൊപ്പം പ്രായോഗിക പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്നനിലയിൽ ഗണിത മോഡലിംഗിൻ്റെയും AI- യുടെയും റോബോട്ടിക്സിൻ്റെയും ഇൻ്റർ ഡിസിപ്ലിനറി ആപ്ലിക്കേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്.



ഗണിതവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് സമന്വയിപ്പിച്ചുകൊണ്ടുള്ള റോബോട്ടിക് പ്രോജക്ട് ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിക്കുന്നത് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു ആയിരിക്കും.



ജനുവരി 3ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ കോളേജിലെ പൂർവ്വവിദ്യാർത്ഥിയും പ്രോജക്ട് അഡ്വൈസറും ചീഫ് കോർഡിനേറ്ററുമായ ഡോ. ഇഷ ഫർഹ ഖുറൈഷിയും പങ്കെടുക്കും. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി സ്വാഗതം പറയുന്ന ചടങ്ങിൽ റോബോട്ടിൻ്റെ പ്രധാന സവിശേഷതകളുടെയും പ്രവർത്തനങ്ങളുടെയും തത്സമയ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.



വാർത്ത സമ്മേളനത്തിൽ കോളേജ്ഡോ പ്രിൻസിപ്പൽ സി. ബ്ലെസി, ഡോ. ബിനു റ്റി.വി. iqac കോഓർഡിനേറ്റർ , മിസ്. അഞ്‌ജു പി ഡേവിസ് പ്രൊജക്ട് ഫാക്കൽറ്റി കോഡിനേറ്റർ, വരദ ദേവൻ സ്റ്റുഡൻ്റ് കോഡിനേറ്റർ,
മിസ് അഞ്ജു ആൻ്റണി, മീഡിയ കോഡിനേറ്റർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page